ഡോ. സ്കോട്ട് അറ്റ്ലസ്
വാഷിങ്ടൺ: കോവിഡ് കാര്യങ്ങളിൽ ഡോണൾഡ് ട്രംപിനെ കുഴപ്പത്തിൽ ചാടിച്ച വിവാദ ഉപദേഷ്ടാവ് ഡോ. സ്കോട്ട് അറ്റ്ലസ് രാജിവെച്ചു. രോഗവ്യാപന പശ്ചാത്തലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതിനും മാസ്ക് നിർബന്ധമാക്കിയതിനും അറ്റ്ലസ് എതിരായിരുന്നു.
സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയുടെ ഹൂവർ ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോളജിസ്റ്റായിരുന്ന അറ്റ്ലസ് നാലുമാസമാണ് കോവിഡ് പ്രതിരോധ ദൗത്യസംഘത്തിലുണ്ടായിരുന്നത്.
കോവിഡിനെതിരെ നിയന്ത്രണമല്ല ആർജിത പ്രതിരോധമാണ് വേണ്ടതെന്ന വാദമായിരുന്നു അറ്റ്ലസിെൻറത്. ഇതേ വാദങ്ങൾ ട്രംപും ഏറ്റുപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.