വാഷിങ്ടൺ: ഇറാൻ തന്നെ വധിച്ചാൽ പിന്നെ അവർ ബാക്കിയുണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒന്നും അവശേഷിപ്പിക്കാതെ ഇറാനെ നാമാവശേഷമാക്കാൻ തന്റെ ഉപദേഷ്ടാക്കൾക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ഇറാനിൽ പരമാവധി സമ്മർദം ചെലുത്താൻ യു.എസ് സർക്കാരിനോട് ആവശ്യപ്പെടുന്ന എക്സിക്യൂട്ടിവ് ഉത്തരവിൽ ട്രംപ് ചൊവ്വാഴ്ച ഒപ്പുവെച്ചു.
മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ കൊല്ലപ്പെടുകയാണെങ്കിൽ ഇറാനെ നാമാവശേഷമാക്കാൻ താൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇറാൻ പൂർണമായും ഇല്ലാതാക്കപ്പെടും. ഒന്നും അവശേഷിക്കില്ല.
ട്രംപിനും മറ്റ് ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരായ ഇറാനിയൻ ഭീഷണികൾ ഫെഡറൽ അധികാരികൾ വർഷങ്ങളായി നിരീക്ഷിച്ചുവരികയാണ്. ട്രംപിനെ വധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സെപ്റ്റംബറിൽ ഫർഹാദ് ഷാക്കേരിയോട് ഇറാനിയൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായി വകുപ്പ് ആരോപിച്ചു. ട്രംപ് വധശ്രമക്കേസിൽ ആരോപണ വിധേയനായ ഷാക്കേരി ഇപ്പോഴും ഒളിവിലാണ്.
നേരത്തേ, പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ കൊല്ലാനുള്ള ഇറാനിയൻ ഗൂഢാലോചന പരാജയപ്പെടുത്തിയതായി നവംബറിൽ നീതിന്യായ വകുപ്പ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.