കൊല്ലപ്പെട്ട ബോട്ട് യാത്രക്കാർ നുഴഞ്ഞുകയറ്റക്കാരെന്ന് ക്യൂബ

ഹ​വാ​ന: ക​ഴി​ഞ്ഞ ദി​വ​സം ത​ങ്ങ​ളു​ടെ സൈ​നി​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്ത ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 10 പേ​ർ രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി ഭീ​ക​ര​വാ​ദ​ത്തി​ന് ശ്ര​മി​ച്ച അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ക്യൂ​ബ​ക്കാ​രാ​ണെ​ന്ന് ക്യൂ​ബ​ൻ സ​ർ​ക്കാ​ർ. ക്യൂ​ബ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​ട​ന്ന് ​​ഫ്ലോറി​ഡ​യി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത ബോ​ട്ടി​ലെ നാ​ല് പേ​രെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യും ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ക​ഴി​ഞ്ഞ​ദി​വ​സം ക്യൂ​ബ അ​റി​യി​ച്ചി​രു​ന്നു.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗം​പേ​ർ​ക്കും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക​ൻ പൗ​ര​ൻ​മാ​രാ​ണോ സ്ഥി​ര താ​മ​സ​ക്കാ​രാ​ണോ എ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് യു.​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ​റ​ഞ്ഞു. ബോ​ട്ട് യാ​ത്ര​ക്കാ​രി​ൽ ര​ണ്ടു​പേ​രെ തിരിച്ചറിഞ്ഞു. മൂ​ന്നു​പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 

Tags:    
News Summary - Cuba says killed boat passengers were infiltrators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.