Posted On
date_range Updated On
date_range വെനിസ്വേലൻ എണ്ണ ക്യൂബക്ക് വിൽക്കും
ന്യൂയോർക്: വെനിസ്വേലൻ ക്രൂഡോയിൽ ക്യൂബക്ക് വിൽക്കാൻ അനുവദിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ദീർഘകാലമായി വെനിസ്വേലൻ എണ്ണയാണ് ക്യൂബ ആശ്രയിച്ചിരുന്നത്. വെനിസ്വേലൻ പ്രസിഡന്റ് നികോളാസ് മദുറോയെ യു.എസ് പിടികൂടുകയും എണ്ണ വിഭവങ്ങൾക്ക് മേൽ ആധിപത്യം നേടുകയും ചെയ്തതോടെ ക്യൂബയിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടിരുന്നു.
യു.എസിന്റെ എണ്ണ ഉപരോധം ക്യൂബയിൽ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്കക്കിടെയാണ് അമേരിക്ക നിലപാടിൽ അയവ് വരുത്തിയത്. ക്യൂബക്ക് ഇന്ധനം വിൽക്കാൻ എണ്ണ കമ്പനികൾക്ക് അനുമതി നൽകിയതായി ബുധനാഴ്ച യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.