ഗസ്സയിൽ അന്താരാഷ്ട്ര സേന ഉടനെന്ന് ട്രംപ്

ഗസ്സ സിറ്റി: ഹ​മാ​സ് ഭ​രി​ച്ച ഗ​സ്സ​യി​ൽ പു​തി​യ അ​ധി​കാ​ര സ​മ​വാ​ക്യ​ങ്ങ​ളു​മാ​യി പു​തി​യ അ​ന്താ​രാ​ഷ്ട്ര ഇ​ട​ക്കാ​ല സേ​ന ഉ​ട​ൻ എ​ത്തു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹ​മാ​സു​മാ​യി പ്ര​ശ്ന​മു​ണ്ടാ​കു​ന്ന പ​ക്ഷം ഇ​ട​പെ​ടാ​ൻ വ​ൻ​ശ​ക്തി രാ​ജ്യ​ങ്ങ​ൾ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​ക്കാ​ല സേ​ന​ക്ക് ര​ണ്ടു വ​ർ​ഷം ഭ​ര​ണ ചു​മ​ത​ല ന​ൽ​കു​ന്ന ച​ർ​ച്ച​ക​ൾ യു.​എ​സ് ര​ക്ഷാ​സ​മി​തി​യി​ൽ ​ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​ഖ്യാ​പ​നം. ഈ​ജി​പ്ത്, ഖ​ത്ത​ർ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ 20,000 സൈ​നി​ക​രാ​ണ് എ​ത്തു​ക. ഹ​മാ​സി​ന്റെ നി​രാ​യു​ധീ​ക​ര​ണ​വും ഇ​വ​രു​ടെ ചു​മ​ത​ല​യാ​കും.

അതേസമയം, വെടിനിർത്തൽ നിലവിൽവന്ന ശേഷം 190ലേറെ ആക്രമണങ്ങളിലായി 240 ഫലസ്തീനികൾ കൊല്ലപ്പെട്ടതിനിടെ ഗസ്സക്ക് പുതിയ ഭീഷണിയായി ഇസ്രായേൽ പിന്തുണക്കുന്ന സായുധ റിബൽ സംഘങ്ങൾ. ഇസ്രാ​യേൽ സൈന്യം നിലയുറപ്പിച്ച മേഖലകളോട് ചേർന്നാണ് ഇവർ ആയുധമെടുത്ത് സംഘർഷം തുടരുന്നത്.

വെടിനിർത്തൽ നിലവിൽ വന്നതിന് പിറ്റേന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ അൽജഅ്ഫറാവിയെ ഇത്തരം സംഘങ്ങളിലൊന്ന് തട്ടിക്കൊണ്ടുപോയി അറുകൊല നടത്തിയിരുന്നു. തുടർന്നും ഇത്തരം സംഘങ്ങൾ ഗസ്സയിലുടനീളം സംഘട്ടനങ്ങൾ സൃഷ്ടിക്കുകയാണ്. ഗസ്സയിലെ നാല് പ്രവിശ്യകളിലായി നാല് മിലീഷ്യ സംഘങ്ങളാണ് ഇസ്രായേൽ പിന്തുണയിൽ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് പൊലീസുകാരെ വെച്ച് ഹമാസ് ഇവരെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങൾ ഇതുവരെ പൂർണമായി വിജയം കണ്ടിട്ടില്ല. പ്രശ്നം കൂടുതൽ കലുഷിതമായി നിർത്തി ഹമാസിനെ ദുർബലമാക്കാമെന്നാണ് ഇസ്രായേൽ കണക്കുകൂട്ടൽ. 

Tags:    
News Summary - Trump says international forces in Gaza are imminent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.