വാഷിങ്ടൺ: യു.എസ് ഇറാനെ ആക്രമിക്കാനും ആക്രമിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ഡോണൾഡ് ട്രംപ്. യു.എസ് ഇറാനെ ആക്രമിക്കുന്നതിന് അടുത്തെത്തിയോയെന്ന ചോദ്യത്തിന് ഇപ്പോൾ അതിന് മറുപടി പറയാനാവില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഇത്തരം ചോദ്യങ്ങൾക്ക് താൻ മറുപടി പറയുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
താൻ എന്താണ് ചെയ്യുകയെന്ന് ആർക്കും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ നേരത്തെ ചർച്ചക്കെത്താത്തതിലെ നീരസവും ട്രംപ് പ്രകടിപ്പിച്ചു. മുമ്പ് തന്നെ എന്തുകൊണ്ടാണ് നിങ്ങൾ ചർച്ചക്കെത്താതിരുന്നത്. മരണത്തിനും നഷ്ടത്തിനും മുമ്പ് തന്നെ ചർച്ചക്കെത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആക്രമണത്തിന് ട്രംപ് അനുമതി നൽകിയെങ്കിലും അന്തിമ ഉത്തരവ് ഇറക്കിയില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് യു.എസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കൊടുവിൽ ഇറാനെ ആക്രമിക്കാൻ ട്രംപ് അനുമതി നൽകിയത്.
എന്നാൽ, അവസാനനിമിഷം ഇറാന് ആണവപദ്ധതിയിൽ നിന്നും പിന്മാറാൻ ട്രംപ് ഒരവസരം കൂടി നൽകുകയായിരുന്നുവെന്ന് വാൾട്ട് സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെ ആക്രമിക്കുമോയെന്ന ചോദ്യത്തിന് താൻ ചിലപ്പോൾ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ഒരാഴ്ചക്കുള്ളിൽ വലിയ കാര്യം സംഭവിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.