ഒടുവിൽ ട്രംപ്​ വഴങ്ങി; അധികാര കൈമാറ്റത്തിന്​ നടപടി തുടങ്ങി

വാഷിങ്ടൻ: സ്വന്തം പാർട്ടിയും എതിർപാർട്ടിയും ഒരുപോലെ പറഞ്ഞിട്ടും അധികാര കൈമാറ്റത്തിന്​ വിസമ്മതിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്​ ഒടുവിൽ തോൽവി സമ്മതിച്ചു. തെരഞ്ഞെടുപ്പിലേറ്റ പരാജയം പ്രസിഡൻറ് ട്രംപ്​ ഇതുവരെ സമ്മതിച്ചിരുന്നില്ല. എതിർസ്​ഥാനാർഥി ജോ ബൈഡന്​ അനുകൂലമായി തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നിട്ടും വിജയിച്ചത്​ താനാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ട്രംപ്​. ആദ്യ ഘട്ടത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന്​ ചിലർ ട്രംപിനെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട്​ കൈവിടുകയായിരുന്നു. അധികാര കൈമാറ്റത്തിന് തയാറാണെന്നു ട്രംപ് ജോ ബൈഡൻെറ ഒാഫീസിനെ അറിയിച്ചു.

അധികാര കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസ് അധികൃതർക്ക് നിർദേശം നൽകിയതിൻെറ അടിസ്​ഥാനത്തിലാണ്​ നടപടി. അധികാരകൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് സമ്മതം മൂളിയതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.

നടപടിക്രമങ്ങൾക്കായി ബൈഡൻെറ ഓഫിസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. മിഷിഗൻ സ്റ്റേറ്റിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിൻെറ മനംമാറ്റം. തീരുമാനത്തെ ബൈഡൻെറ ടീം സ്വാഗതം ചെയ്തു.

ബൈഡന്‍- കമലാ ഹാരിസ് ടീമിന് അധികാരം കൈമാറുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ നിയമിച്ച ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനും, ബന്ധപ്പെട്ടവര്‍ക്കും ട്രമ്പ് നിര്‍ദേശം നല്‍കി. ബൈഡന്‍ - ഹാരിസ് ട്രാന്‍സിഷന്‍ ടീമിനെ ട്രംപിന്റെ ജി.എസ്.എ നോമിനി എമിലി മര്‍ഫി ഔദ്യോഗികമായി അധികാര കൈമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായി അറിയിച്ചു.

വരും ദിവസങ്ങളില്‍ ഇരു ടീമുകളും ഫെഡറല്‍ അധികൃതരുമായി പാന്‍ഡമിക്, നാഷണല്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ബൈഡന്‍ - ഹാരിസ് ട്രാന്‍സിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യോഹന്നാസ് അബ്രഹാം അറിയിച്ചു.

Tags:    
News Summary - trump ready to begin transition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.