വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകി ഡോണൾഡ് ട്രംപ്. മൂന്നാമതും മത്സരിക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. രണ്ടാം ടേം അവസാനിച്ചാൽ സ്ഥാനമൊഴിയുമെന്ന് ട്രംപ് പറഞ്ഞു. എം.എസ്.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
നിലവിലെ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് തന്റെ പിൻഗാമിയാവും. 2028ലെ തെരഞ്ഞെടുപ്പിൽ ജെ.ഡി വാൻസ് റിപബ്ലിക്കൻ സ്ഥാനാർഥിയാവുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. റിപബ്ലിക്കൻ പാർട്ടിയിൽ സ്ഥാനാർഥിയാവാൻ നിരവധി പേർ യോഗ്യരാണ്. എന്നാൽ, രണ്ട് പേരുകളാണ് താൻ നിർദേശിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
സേറ്റ് സെക്രട്ടറി മാർക്ക് റൂബിയോയും തന്റെ പിൻഗാമിയാവാൻ യോഗ്യനാണെന്ന് ട്രംപ് പറഞ്ഞു. വാൻസിനും റുബിയോക്കും അമേരിക്കയെ വീണ്ടും മികചതാക്കാൻ സാധിക്കും. തന്റെ ലിസ്റ്റിൽ വാൻസിനാണ് പ്രഥമ പരിഗണന. എന്നാൽ, മത്സരിക്കാൻ അദ്ദേഹം തയാറാവുമെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇവിടെയിരുന്ന് റിപബ്ലിക്കൻ പാർട്ടിയിൽ സ്ഥാനാർഥിയാവാൻ യോഗ്യരായ ഒരു പത്ത് പേരുടെയെങ്കിലും പേര് തനിക്ക് പറയാൻ സാധിക്കും. ഡെമോക്രാറ്റിക് പാർട്ടിക്ക് ഒരാളുടെയെങ്കിലും പേര് ഇത്തരത്തിൽ നിർദേശിക്കാനാവുമോ. ജാസ്മിൻ എന്നയാളെ സ്ഥാനാർഥിയാക്കാനാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ നീക്കം. ഐ.ക്യു കുറഞ്ഞ വ്യക്തിയാണ് അവരെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.