ഡോണൾഡ് ട്രംപ്

'ഗസ്സ ആകെ കുഴപ്പത്തിലാണ്'; എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് നോക്കാം -ട്രംപ്

വാഷിങ്ടൺ: ഗസ്സ ആകെ കുഴപ്പത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവിടെ എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു. ഗസ്സയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യു.എസ് പ്രസിഡന്റ്. ഗസ്സയെ യു.കെ ഉൾപ്പടെയുള്ള രാജ്യങ്ങൾ അംഗീകരിച്ചതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.

ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യമുണ്ടാവില്ല; യു.കെയുടേത് ഭീകരതക്കുള്ള സമ്മാനം, മറുപടി നൽകും -നെതന്യാഹു

വാഷിങ്ടൺ: ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യു.കെ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയത് തീവ്രവാദത്തിന് സമ്മാനം നൽകുന്നതിന് പോലെയാണെന്ന് നെതന്യാഹു വിമർശിച്ചു. ഇതിന് താൻ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യു.എന്നിലും മറ്റ് എല്ലാവേദികളിലും ഞങ്ങൾക്കെതിരായ നീക്കങ്ങൾക്കെതിരെ പോരാടം. ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനെന്ന രാഷ്ട്രം ഉണ്ടാകുന്നത് താൻ വർഷങ്ങളായി തടയുകയായിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടി അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും വലിയ സമ്മർദം താൻ നേരിട്ടിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. സമ്മർദങ്ങൾക്കിടയിലും ജൂതകുടിയേറ്റം വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെ വരും വർഷങ്ങളിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാഷ്ട്രമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തെ അം​ഗീ​ക​രിച്ച് യു.​കെ, ഫ്രാ​ൻ​സ്, കാ​ന​ഡ, ആ​സ്ട്രേ​ലി​യ

ഗ​സ്സ സി​റ്റി: ഫ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തി​ന് അം​ഗീ​കാ​ര​വു​മാ​യി കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ. ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ന് ദ്വി​രാ​ഷ്ട്ര പോം​വ​ഴി ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യു.​എ​ൻ പൊ​തു​സ​ഭ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി യു.​കെ, ഫ്രാ​ൻ​സ്, കാ​ന​ഡ, ആ​സ്ട്രേ​ലി​യ തു​ട​ങ്ങി പ​ത്തി​ലേ​റെ രാ​ജ്യ​ങ്ങ​ൾ ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ച്ച​ത്.

ഫ്രാ​ൻ​സും സൗ​ദി അ​റേ​ബ്യ​യും ചേ​ർ​ന്നു​ള്ള ന​യ​ത​ന്ത്ര​നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഞാ​യ​റാ​ഴ്ച യു.​എ​ൻ പൊ​തു​സ​ഭ ചേ​ർ​ന്ന​ത്. യൂ​റോ​പ്പിൽ​നി​ന്ന് യു.​കെ, ഫ്രാ​ൻ​സ് എ​ന്നി​വ​ക്ക് പു​റ​മെ, പോ​ർ​ചു​ഗ​ൽ, ബെ​ൽ​ജി​യം, മാ​ൾ​ട്ട, അ​ൻ​ഡോ​റ, ല​ക്സം​ബ​ർ​ഗ് രാ​ജ്യ​ങ്ങ​ളും അം​ഗീ​കാ​രം പ്ര​ഖ്യാ​പി​ച്ചു.

നേ​ര​ത്തേ ആ​ഫ്രി​ക്ക, ലാ​റ്റി​ൻ അ​മേ​രി​ക്ക, ഏ​ഷ്യ വ​ൻ​ക​ര​ക​ളും യൂ​റോ​പി​ൽ ചി​ല കി​ഴ​ക്ക​ൻ മേ​ഖ​ല രാ​ജ്യ​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന​മാ​യി ഫ​ല​സ്തീ​ൻ രാ​ഷ്ട്രം അം​ഗീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ത് യൂ​റോ​പ്പി​ലും വ്യാ​പ​ക​മാ​യി അം​ഗീ​കാ​രം നേ​ടു​ന്ന​ത് ഇ​സ്രാ​യേ​ലി​നും പി​ന്തു​ണ​ക്കു​ന്ന അ​മേ​രി​ക്ക അ​ട​ക്കം രാ​ജ്യ​ങ്ങ​ൾ​ക്കും മേ​ൽ സ​മ്മ​ർ​ദം ഇ​ര​ട്ടി​യാ​ക്കും. 145 ൽ ​ഏ​റെ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തേ അം​ഗീ​കാ​രം ന​ൽ​കി​യ രാ​ഷ്ട്ര പ​ദ​വി ഫ​ല​സ്തീ​ന് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ വേ​ഗം ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    
News Summary - Trump: Gaza ‘a real mess, hopefully we’ll get something done’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.