ഇന്ത്യയിൽ നിന്ന് ലഭിച്ച 17 സമ്മാനങ്ങൾ വെളിപ്പെടുത്താതെ ട്രംപും കുടുംബവും

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി എന്നിവരുൾപ്പെടെ ഇന്ത്യൻ നേതാക്കൾ നൽകിയ 47,000 ഡോളർ വിലമതിക്കുന്ന സമ്മാനങ്ങൾ വെളിപ്പെടുത്താതെ യു.എസ്​ മുൻ പ്രസിഡന്‍റ്​ ട്രംപും കുടുംബവും. സൗദി വാളുകൾ, ഇന്ത്യൻ ആഭരണങ്ങൾ, ഡൊണാൾഡ് ട്രംപിന്റെ വലിയ ഛായാചിത്രം എന്നിവയടക്കം വെളിപ്പെടുത്താത്ത സമ്മാനങ്ങളിൽ ഉണ്ടെന്ന്​ പറയപ്പെടുന്നു.

ഫോറിൻ ഗിഫ്റ്റ് ആൻഡ് ഡെക്കറേഷൻസ് ആക്ട് അനുസരിച്ച്, അധികാരത്തിലിരിക്കുമ്പോൾ മറ്റ്​ രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മാനങ്ങൾ വെളിപ്പെടുത്തുന്നതിൽ മുൻ പ്രസിഡന്റ് ട്രംപ് പരാജയപ്പെട്ടതായി കമ്മിറ്റി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ് 2017 മുതൽ 2021 വരെ അമേരിക്കയുടെ 45-ാമത് പ്രസിഡന്റായിരുന്നു.

76 കാരനായ ട്രംപും കുടുംബവും 100-ലധികം വിദേശ സമ്മാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.ഇതിന്‍റെ മൊത്തം മൂല്യം കാൽ ദശലക്ഷം ഡോളറാണ്.

Tags:    
News Summary - Trump Family Failed To Disclose 17 Gifts They Received From India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.