വാഷിങ്ടൺ: ഗസ്സ വിഷയത്തിൽ താൻ മുന്നോട്ടുവെച്ച 21 ഇന പദ്ധതിയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ചർച്ച നടത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ്സയിൽ സമധാനം സ്ഥാപിക്കുന്ന കാര്യത്തിൽ തനിക്ക് ആത്മ വിശ്വാസമുണ്ടെന്ന് ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കായി വൈറ്റ്ഹൗസിൽ കാറിൽ വന്നിറങ്ങിയ നെതന്യാഹുവിനെ ട്രംപ് ചെന്ന് സ്വീകരിക്കുന്നത് ‘എക്സി’ൽ പങ്കുവെച്ച വിഡിയോയിൽ കാണാം.
ആ സമയത്ത് ‘ഗസ്സയിൽ ഉടൻ സമാധാനം പ്രതീക്ഷിക്കാമോ’ എന്ന് ഒരു റിപ്പോർട്ടർ ട്രംപിനോട് ചോദിച്ചപ്പോൾ ചുരുങ്ങിയ വാക്കുകളിൽ ഉറപ്പോടെയായിരുന്നു മറുപടി. തുടർന്ന് നെതന്യാഹുവിനെ അകത്തേക്ക് കൊണ്ടുപോയി.
ഇസ്രായേലിന്റെ ടാങ്കുകളും വിമാനങ്ങളും ബുൾഡോസറുകളും ഗസ്സയിൽ അതിക്രമങ്ങൾ കടുപ്പിക്കവെയാണ് ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച. ഗസ്സയിൽ റിസോർട്ട് പോലുള്ള റിയൽ എസ്റ്റേറ്റ് പദ്ധതിക്കായി ഫലസ്തീനികളെ പുറത്താക്കണമെന്ന് മുമ്പ് ട്രംപ് നിർദേശിച്ചിരുന്നു.
2025 ജനുവരിയിൽ വീണ്ടും പ്രസിഡന്റായതിനുശേഷം ഇസ്രായേൽ പ്രധാനമന്ത്രിയുടെ വൈറ്റ് ഹൗസിലേക്കുള്ള നാലാമത്തെ സന്ദർശനത്തിനാണ് ട്രംപ് ആതിഥേയത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.