'ബുൾസൈ'; ഇറാനിലെ ആണവ കേന്ദ്രങ്ങൾ തരിപ്പണമാക്കിയെന്ന് ട്രംപ്, ആക്രമണത്തിൽ ഇറാന് വലിയ നാശനഷ്ടമെന്നും അവകാശവാദം

വാഷിങ്ടൺ: ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണത്തെ പ്രശംസിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ആക്രമണത്തിൽ ഇറാന് വലിയ നാശനഷ്ടങ്ങളുണ്ടായി. ഇറാന് എക്കാലവും ഓർക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രഹരമാണ് യു.എസ് വ്യോമസേന നൽകിയിരിക്കുന്നത്​'-എന്നാണ് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

ഇറാനിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തെ ബുൾസ്ഐ എന്നാണ് വിശേഷിപ്പിക്കുന്ത്. ലക്ഷ്യത്തിന്റെ കേന്ദ്രസ്ഥാനത്ത് കനത്ത പ്രഹരമേൽപിക്കുന്ന രീതിയിൽ കൃത്യതയോടെ ആ​ക്രമണം നടത്തുന്നതിനെയാണ് 'ബുൾസ്ഐ​' എന്ന് പറയുന്നത്.

​'ഉപഗ്രഹ ദൃശ്യങ്ങളിൽ കാണുന്നത് പോലെ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യു.എസ് ആക്രമണത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇറാനെ യു.എസ് നാമാവശേഷമാക്കി. ദൃശ്യങ്ങളിൽ വെള്ളനിറത്തില്‍ കാണുന്ന നിര്‍മിതി പാറകൾക്കുള്ളിലേക്ക് ചേർന്ന് നിർമിച്ചതാണ്. ആക്രമണങ്ങളിൽനിന്ന് സംരക്ഷണമൊരുക്കാനായി അതിന്റെ മേൽക്കൂര പോലും ഭൂനിരപ്പിൽനിന്ന് വളരെ താഴെയാണ് നിർമിച്ചിട്ടുള്ളത്. അതാണ് യുഎസ് ആക്രമണത്തിൽ തകര്‍ത്തിരിക്കുന്നത്. ഏറ്റവും വലിയ നാശനഷ്ടം ഭൂനിരപ്പിന് വളരെ താഴെയാണ് സംഭവിച്ചത്. ബുൾസ്ഐ!'-ട്രംപ് അവകാശപ്പെട്ടു.

എന്നാൽ യു.എസിന്റെ ആക്രമണത്തിൽ ആണവ​കേന്ദ്രങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്റെ മറുപടി.

ഇറാനിലെ അമേരിക്കയുടെ പ്രത്യക്ഷ സൈനിക ഇടപെടലിനെതിരെ രൂക്ഷമായി വമർശിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇസ്രായേൽ ഇറാനിൽ ആക്രമണം തുടരുന്നതിനിടെയാണ് ആദ്യഘട്ടത്തിലെ നിലപാടിൽനിന്ന് മലക്കം മറിഞ്ഞ് യു.എസ് യുദ്ധത്തിൽ നേരിട്ട് ഇടപെട്ടത്. തങ്ങളുടെ അറിവോടെയല്ല ഇറാനിലെ ഇസ്രായേൽ ആക്രമണമെന്ന് അമേരിക്ക ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യു.എസ് ആക്രമണങ്ങളെ പരാമർശിച്ച് ഇസ്രാ​യേലിനും അമേരിക്കക്കും നിർണായക തിരിച്ചടി നൽകുമെന്ന് ഖാംനഈ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയാണ് യു.എസ് ആക്രമിച്ചത്.

Tags:    
News Summary - Trump claims Monumental Damage to Iran Nuclear Sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.