പരാജയഭീതിയിൽ ട്രംപ്; പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നുവെന്ന് ആരോപണം

വാഷിങ്ടൺ: യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പ് നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ കിഴക്കെ മുറിയിൽ നിന്ന് അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. വോട്ടെണ്ണൽ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.

നമ്മൾ യു.എസ് സുപ്രീം കോടതിയിലേക്ക് പോകും. എല്ലാ വോട്ടെടുപ്പും നിർത്തണമെന്ന് ആഗ്രഹിക്കുന്നു. പുലർച്ചെ നാലു മണിക്ക് അവർ കണ്ടെത്തിയ ബാലറ്റുകൾ പട്ടികയിൽ ചേർക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം നമ്മൾ ഇതിനകം വിജയിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, അമേരിക്കയിൽ വോട്ടിങ് അവസാനിച്ചിരുന്നു. നിലവിലെ പ്രസിഡന്‍റ് ട്രംപും അദ്ദേഹത്തിന്‍റെ എതിരാളി ജോ ബൈഡനും തമ്മിലുള്ള വൈറ്റ് ഹൗസിലേക്കുള്ള മൽസരം തീരുമാനിക്കാനുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

നിലവിൽ ഇലക്ടറൽ വോട്ടിന്‍റെ കാര്യത്തിൽ ട്രംപിനേക്കാൾ ബൈഡൻ മുന്നിലാണ്. വാഷിങ്ടൺ, ഒറിഗോൺ, കാലിഫോണിയ, ഇല്ലിനോയിസ്, ന്യൂ ഹാംഷെയർ, ന്യൂ മെക്സിക്കോ എന്നിവയിൽ ബൈഡൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏറ്റവും കൂടുതൽ ഇലക്ടറൽ വോട്ട് ഉള്ളത് കാലിഫോർണിയയിലാണ്. 55 വോട്ട്. ഇല്ലിനോയിസ് -20 വോട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.