‘അവർക്ക് ഒന്നുമില്ല, ആകെയുള്ളത് അമേരിക്കയിൽ നിന്നുള്ള വ്യാജ വാർത്തകൾ മാത്രം'; ഇറാന്‍ ഇല്ലാതായെന്ന് വീണ്ടും ട്രംപ്, ശക്തമായ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ്

വാഷ്ങ്ടൺ: ഇറാന്‍ ഇല്ലാതായെന്ന അവകാശവാദവുമായി വീണ്ടും ഡോണൾഡ് ട്രംപ്. യു.എസ് സൈന്യത്തിന് നേരെയുണ്ടായ പ്രത്യാക്രമണങ്ങൾക്ക് കനത്ത തിരിച്ചടി ഇറാന് നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച തന്‍റെ സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിലൂടെയാണ് ഭീഷണിയുമായി ട്രംപ് എത്തിയത്. മനുഷ്യത്വത്തിനെതിരായ യുദ്ധക്കുറ്റങ്ങൾ നടത്തിയതിന് ഇറാനിലെ നേതാക്കളെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജോർഡനിൽ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ പ്രത്യാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ നൽകി. അമേരിക്ക ഇറാന്‍ യുദ്ധം ഏഴ് മാസം പിന്നിടുന്ന വേളയിൽ പശ്ചിമേഷ‍്യ വീണ്ടും പുതിയ ഏറ്റു മുട്ടലുകൾക്ക്‌ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇറാന് പുതിയ മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്.

'ഇറാൻ ഔദ്യോഗികമായി പരാജയപ്പെട്ട രാഷ്ട്രമാണ്. അത് ഇല്ലാതായി! അവർക്ക് നാവികസേനയില്ല, വ്യോമസേനയില്ല, കറൻസിയില്ല. സൈനികർക്കോ പൊലീസിനോ ശമ്പളം നൽകുന്നില്ല. പണപ്പെരുപ്പം 300 ശതമാനമാണ്. രാജ്യത്തെ നേതൃത്വം പൂർണമായും ആശയക്കുഴപ്പത്തിലാണ്. രാജ്യത്തെ ശരിയായി പ്രതിനിധീകരിക്കാൻ അവർക്ക് കഴിവില്ല' ട്രംപ് സമൂഹമാധ്യമത്തിലെ അവകാശപ്പെട്ടു.

ഞായറാഴ്ച ഇറാനിലെ ലാറക് ദ്വീപിൽ യു.എസ് സൈന്യം ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ‍്യ വീണ്ടും യുദ്ധമുഖരിതമായത്. ഹുർമുസ് കടലിടുക്കിലേക്കുള്ള നാവിക മൈനുകൾ വഹിക്കുന്ന റോക്കറ്റ് ലോഞ്ചറുകളെയാണ് ലക്ഷ്യമിട്ടതെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. പിന്നാലെയാണ് ജോർഡനിലെ യു.എസ് കേന്ദ്രങ്ങൾ ലക്ഷ‍്യമിട്ട് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

ഇതേ സമയം സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ഇറാൻ അടിച്ചമർത്തുന്നതിനാലാണ് ഭരണകൂടം നിലനിന്നുപോകുന്നതെന്നും ട്രംപ് ആരോപിച്ചു. 'അവർക്ക് ആകെയുള്ളത് അമേരിക്കയിൽ നിന്നുള്ള വ്യാജവാർത്തകളും ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ കൊല്ലാനുള്ള സന്നദ്ധതയും വിഢിത്തം പറയാനുള്ള കഴിവുമാണ്, ഇപ്പോൾത്തന്നെ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. മനുഷ്യത്വത്തിനെതിരായ യുദ്ധക്കുറ്റങ്ങൾക്ക് അവരെ വിചാരണ ചെയ്യണം' ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

Tags:    
News Summary - Trump again claims that Iran does not exist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.