തെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ചെക്പോസ്റ്റിൽ കാവൽനിന്ന ഇസ്രായേൽ സൈനികരുടെ നേരെ ഫലസ്തീൻ ഡ്രൈവർ ട്രക്ക് ഓടിച്ച് കയറ്റി. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. അക്രമിയെ വെടിവെച്ച് കൊന്നതായി ഇസ്രായേൽ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം ജറൂസലമിലെ ലൈറ്റ്-റെയിൽ സ്റ്റേഷനിൽ ഒരാളെ കുത്തിപ്പരിക്കേൽപിച്ച 14കാരനായ ഫലസ്തീൻ കൗമാരക്കാരനെ ഇസ്രായേൽ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. ഇതിനു പിറകെയാണ് വ്യാഴാഴ്ചത്തെ സംഭവം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു.
ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ സമീപത്തെ മറ്റൊരു ചെക്പോയന്റിൽ സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. പഴയ വെസ്റ്റ് ബാങ്ക് സ്വദേശിയായ 41കാരനാണ് അക്രമിയെന്ന് പ്രാദേശിക പൊലീസ് മേധാവി അവി ബിറ്റൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.