സൗദിയിൽ ഇന്ന് മുതൽ ഞായർ വരെ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ബുധൻ മുതൽ ഞായർ വരെ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. അസീർ, അൽബഹ, നജ്‌റാൻ, ജീസാൻ, മക്ക, മദീന, ഹാഇൽ, തബൂക്ക് മേഖലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

റിയാദ്, ഖസീം, ഷർഖിയ മേഖലകളിലെ ചില ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അണക്കെട്ടുകൾ, വെള്ളക്കെട്ടുകൾ, തോടുകൾ തുടങ്ങിയിടത്ത് നിന്ന് അകന്നു നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിവിധ മാധ്യമങ്ങളിലൂടെയും ആശയവിനിമയ സൈറ്റുകളിലൂടെയും പ്രഖ്യാപിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.

Tags:    
News Summary - torrential rainfalls expected in Saudi from wednesday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.