ജി​ദ്ദ​യി​ൽ വ​ണ്ടൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം കെ.​ടി.​എ മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യൂ​ന്നു.

വ​ണ്ടൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: വ​ണ്ടൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ദ്ദ​യി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ.​ടി.​എ മു​നീ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ ലോ​ക​ത്തെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും നാ​ടി​ന്റെ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ക്കാ​നും പ​ര​സ്പ​ര സൗ​ഹൃ​ദം പു​തു​ക്കു​വാ​നും ഇ​ത്ത​രം ഒ​ത്തു​ചേ​ര​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് ബേ​ബി നീ​ലാ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി സ​ന്ദ​ർ​ക്കു​ന്ന കൂ​ട്ടാ​യ്മ​യു​ടെ മു​ൻ സാ​ര​ഥി അ​ക്ബ​ർ ക​രു​മാ​ര, ആ​ദ്യ കാ​ല പ്ര​വാ​സി​ക​ളി​ലൊ​രാ​ളാ​യ കു​ഞ്ഞി മൊ​യ്‌​ദീ​ൻ പ​ത്തു​ത​റ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

വ​ണ്ടൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ സ​വാ​ദ് നാ​ല​ക​ത്ത്, സ​മീ​ർ പ​ത്തു​ത്ത​റ, കെ.​ടി. മു​ഹൈ​മി​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. റ​ഊ​ഫ് ക​രു​മാ​ര, കെ.​ടി. റ​ഷാ​ദ്, ഹ​സൈ​ൻ പു​ന്ന​പ്പാ​ല, സി.​ടി.​പി. ഇ​സ്മാ​ഈ​ൽ, ജം​ഷീ​ദ്, എ.​പി. അ​ൻ​വ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി സ​ക്കീ​ർ ഹു​സൈ​ൻ സ്വാ​ഗ​ത​വും പി. ​റോ​ഷി​ദ് ന​ന്ദി​യും പ​റ​ഞ്ഞു. വ​ണ്ടൂ​രി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Wandoor Pravasi Kuttayami organized an Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.