സൗ​ദി കെ.​എം.​സി.​സി സു​ര​ക്ഷാ പ​ദ്ധ​തി ആ​നു​കൂ​ല്യം വ​ള​പ​ട്ട​ണ​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

സൗ​ദി കെ.​എം.​സി.​സി സു​ര​ക്ഷ പ​ദ്ധ​തി ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്/​അ​ഴീ​ക്കോ​ട്: സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച മാ​ങ്ക​ട​വ് സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം കൈ​മാ​റി.

റി​യാ​ദ് അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​പ​ട്ട​ണം ലീ​ഗ് ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ക​രീം ചേ​ലേ​രി ആ​നു​കൂ​ല്യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ഇ​ല്യാ​സ് പു​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​കെ. മു​ഹ​മ്മ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മേ​മി മാ​ങ്ക​ട​വ് സ്വാ​ഗ​ത​വും അ​ഷ്‌​ക​ർ ക​ണ്ണാ​ടി​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. റ​ഷീ​ദ്, യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ അ​ത്താ​ഴ​ക്കു​ന്ന്, വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​കെ.​സി. ജം​ഷീ​റ, കെ.​എം.​സി.​സി ഭാ​ര​വാ​ഹി അ​ഷ്‌​റ​ഫ് ക​ണ്ണാ​ടി​പ്പ​റ​മ്പ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. വി​വി​ധ മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്, ശാ​ഖാ ത​ല​ങ്ങ​ളി​ലെ മു​സ്‌​ലിം ലീ​ഗ് - യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

Tags:    
News Summary - Saudi KMCC security scheme benefits distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.