അമേരിക്കയിൽ ആഞ്ഞടിച്ച് ടൊർണാഡോ; ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ പുറത്ത്

അയോവ: അമേരിക്കയിലെ അയോവയിൽ ആഞ്ഞടിച്ച് ടൊർണാഡോ ചുഴലിക്കാറ്റ്. സെൻട്രൽ അയോവയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അമേരിക്കയിലെ ചിക്കാഗോ, ഡെട്രോയിറ്റ്, ഇൻഡ്യാനപൊളിസ്, കൊളംമ്പസ് (ഒഹിയോ), മെംഫിസ് (ടെന്നീസ്) എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. കൂടാതെ, രാജ്യത്തിന്‍റെ പല ഭാഗത്തും ഇടിമിന്നലോടെയുള്ള മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

2022 മാർച്ച് ഏഴിന് അയോവയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അയോവയിലെ മാഡിസൺ കൗണ്ടിയിലാണ് മണിക്കൂറിൽ 158 മൈൽ വേഗതയിൽ കാറ്റ് വീശിയടിച്ചത്.

Full View


Tags:    
News Summary - Tornado storm attack in Iowa USA -Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.