ഇന്ത്യക്ക്​ വാക്​സിൻ നൽകണമെന്ന്​ ഫൈസർ, മൊഡേണ, ജോൺസൺ &ജോൺസൺ കമ്പനികളോട്​ യു.എസ്​ സെനറ്റർമാർ

വാഷിങ്​ടൺ: കോവിഡിൽ വലയുന്ന ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക്​ വാക്​സിൻ ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കമ്പനികൾക്ക്​ യു.എസ്​ സെനറ്റർമാരുടെ കത്ത്​. അഞ്ച്​ ഡെമോക്രാറ്റിക്​ സെറ്റർമാരാണ്​ ഫൈസർ, മൊഡേണ, ജോൺസൺ&ജോൺസൺ കമ്പനികൾക്ക്​ കത്തയച്ചത്​. സെനറ്റർമാരായ എലിസബത്ത്​ വാരൻ, എഡ്​വേർഡ്​ ​ജെ മാർക്കേ, ടാമി ബാഡ്​വിൻ, ജെഫി എ മെർക്കി, ക്രിസ്​റ്റഫർ മർഫി എന്നിവരുടേതാണ്​ നടപടി.

ഓക്​സ്​ഫോഡ്​/ആസ്​ട്രേ സെനിക്ക വാക്​സി​െൻറ നിർമാതാക്കളിൽ പ്രധാനി ഇന്ത്യയായിരുന്നു. ഏകദേശം 66 മില്യൺ ഡോസ്​ വാക്​സിൻ ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്​. ഇപ്പോൾ അവർ കടുത്ത വാക്​സിൻ ക്ഷാമം നേരിടുകയാണെന്ന്​ കത്തിൽ സെനറ്റർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്​.

ആഗോളതലത്തിൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക്​ വാക്​സിൻ ലഭ്യമാക്കാൻ എത്രയും പെ​ട്ടെന്ന്​ നടപടികളുണ്ടാവണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്​. വാക്​സിൻ ഉൽപാദനം വർധിപ്പിക്കാൻ സഹകമ്പനികൾക്ക്​ ഇതുമായി ബന്ധപ്പെട്ട സാ​ങ്കേതികവിദ്യ കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. താഴ്​ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട സാ​ങ്കേതികവിദ്യ ലഭ്യമാവണമെന്നും കത്തിൽ പറയുന്നുണ്ട്​. 

Tags:    
News Summary - Top US Senators Ask Pfizer, Moderna, J&J For Global Access To Vaccines, Including In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.