കോവിഡ്​ വ്യാപനം: എത്രയും വേഗം ഇന്ത്യ വിടാൻ പൗരൻമാർക്ക്​ നിർദേശം നൽകി യു.എസ്​

വാഷിങ്​ടൺ: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എ​ത്രയും വേഗം ഇന്ത്യ വിടണമെന്ന്​ പൗരൻമാർക്ക്​ നിർദേശം നൽകി യു.എസ്​. ട്രാവൽ -സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മെന്‍റ്​ എന്ന ട്വിറ്റർ അക്കൗണ്ടിലുടെയാണ്​ നിർദേശം പങ്കുവെച്ചത്​.

ഇന്ത്യയിലേക്ക്​ യാത്ര ചെയ്യരുതെന്നും യു.എസ്​ പൗരൻമാർ എത്രയും വേഗം സുരക്ഷിതരായി ഇന്ത്യ വിടണമെന്നും ട്വീറ്റിൽ പറയുന്നു. കൂട​ാതെ, ഇന്ത്യയിൽനിന്ന്​ യു.എസിലേക്ക്​ 14 വിമാന സർവിസുകളുണ്ടെന്നും കൂടാതെ യൂറോപ്പ്​ വഴി വിമാനങ്ങളുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ഇന്ത്യയിൽ പ്രതിദിനം മൂന്നര​ല​ക്ഷത്തോളം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. രോഗവ്യാപനം രൂക്ഷമായതോടെ ആസ്​ട്രേലിയ, ജർമനി, ഇറ്റലി തുടങ്ങിയ നിരവധി രാജ്യങ്ങൾ വിമാനസർവിസുകൾ നിർത്തിവെക്കുകയും ചെയ്​തിരുന്നു. ആസ്​ട്രേലിയ വിമാനം റദ്ദാക്കുന്നതിനൊപ്പം ഇന്ത്യയിൽനിന്നെത്തുന്നവർക്ക്​ ക്വാറൻറീൻ നിർബന്ധമാക്കുകയും ചെയ്​തിരുന്നു.

ബുധനാഴ്ച 3,60,960 പേർക്കാണ്​ രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചത്​. 3293 പേർക്ക്​ ജീവൻ നഷ്​ടമാകുകയും ചെയ്​തിരുന്നു. 

Tags:    
News Summary - To leave India as soon as possible US government told its citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.