'30 വർഷമായി മൂന്ന് 'എലികൾ' പാകിസ്താനെ കൊള്ളയടിക്കുന്നു'; പ്രതിപക്ഷത്തിനെതിരെ ഇംറാൻ ഖാൻ

ഇസ്ലാമാബാദ്: പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് പാകിസ്താൻ പ്രധാനമന്ത്രിയും തെഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാൻ. കഴിഞ്ഞ 30 വർഷമായി മൂന്ന് 'എലികൾ' പാകിസ്താനെ കൊള്ളയടിക്കുന്നുവെന്ന് ഇംറാൻ പറഞ്ഞു. രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിൽ സംഘടിപ്പിച്ച ശക്തിപ്രകടനത്തിലാണ് പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ട് ഇംറാൻ ആഞ്ഞടിച്ചത്.

കഴിഞ്ഞ 30 വർഷമായി അവർ ഒരുമിച്ച് രാജ്യത്തിന്‍റെ രക്തം വലിച്ചെടുത്തു. അവർക്ക് രാജ്യത്തിന് പുറത്ത് ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള സമ്പാദ്യവും വിദേശ അക്കൗണ്ടുകളുമുണ്ടെന്നും ഇംറാൻ പറഞ്ഞു.

നാഷണൽ റീകൺസിലിയേഷൻ ഓർഡിനൻസിന് വേണ്ടിയാണ് ഈ നാടകങ്ങളെല്ലാം നടക്കുന്നത്. ജനറൽ പർവേശ് മുഷ്റഫ് ചെയ്തതു പോലെ താൻ അവർക്ക് മുമ്പിൽ മുട്ടുകുത്തണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും ഇംറാൻ ഖാൻ ചൂണ്ടിക്കാട്ടി. അധികാരത്തിലേറി ആദ്യ ദിനം മുതൽ തന്നെ ബ്ലാക്മെയ്‍ൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും ഇംറാൻ ഖാൻ ആരോപിച്ചു.

ഇംറാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാതെ പാകിസ്താൻ ദേശീയ അസംബ്ലിയുടെ സമ്മേളനം തിങ്കളാഴ്ച വരെ സ്പീക്കർ നിർത്തിവെക്കുകയായിരുന്നു. തെ​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യിലെ 24 അം​ഗ​ങ്ങൾ കൂ​റു​മാ​റി​യ​തിന് പിന്നാലെയാണ് പ്രതിപക്ഷം അ​വി​ശ്വാ​സ​പ്ര​മേ​യവുമായി രംഗത്തെത്തിയത്.

അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് വി​മ​ത​രു​ടെ വോ​ട്ട് നി​ർ​ണാ​യ​ക​മാ​ണ്. 342 അം​ഗ നാ​ഷ​ന​ൽ അ​സം​ബ്ലി​യി​ൽ 172 പേ​രു​ടെ പി​ന്തു​ണയു​ണ്ടെ​ങ്കി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​കും. പി.​ടി.​ഐ​ക്ക് 155 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും പ​ണ​പ്പെ​രു​പ്പ​നി​ര​ക്കും നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​​ട്ടെ​ന്നു കാ​ണി​ച്ചാ​ണ് പ്ര​തി​പ​ക്ഷം ഇം​റാ​ൻ ഖാ​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. അതേസമയം, അ​വി​ശ്വാ​സ ​പ്ര​മേ​യ​ത്തി​ൽ ഇം​റാ​ൻ ഖാ​നെ​തി​രെ വോ​ട്ടു​ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഭരണകക്ഷി അം​ഗ​ങ്ങ​ളെ ആ​ജീ​വ​നാ​ന്തം അ​യോ​ഗ്യ​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത തേ​ടി പാ​ക് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കിയിട്ടുണ്ട്.

Tags:    
News Summary - Three ‘rats’ looting Pakistan for last 30 years: Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.