ഇവരാണ് ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ പ​ങ്കെടുക്കുന്നവർ...

ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ചാൾസ് മൂന്നാമന്റെ ബ്രിട്ടന്റെ രാജാവായി അധികാരമേൽക്കുക. കിരീട ധാരണചടങ്ങിനായി ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള ഘോഷയാത്ര ലണ്ടൻ സമയം 10.20നാണ് തുടങ്ങുക.

കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുള്ള കോമൺവെൽത്ത് രാഷ്ട്രമേധാവികൾക്കായി ബക്കിങ്ങാം കൊട്ടാരത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പ​ങ്കെടുക്കാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ഹോളിവുഡ് നടി സോനം കപൂർ എന്നിർ ലണ്ടനിലെത്തിക്കഴിഞ്ഞു. ചടങ്ങിലേക്കുള്ള ഇന്ത്യൻ പ്രതിനിധിയായ ധൻഖർ ഭാര്യ സുദേഷ് ധൻഖറിനൊപ്പമാണ് ലണ്ടനിലെത്തിയത്.

 രാജാവിന് അണിയാനുള്ള പ്രത്യേക തലപ്പാവും ഷാളും തയാറാക്കി മുംബൈയിൽ നിന്നുള്ള ഡബ്ബാവാലകളും എത്തിയിട്ടുണ്ട്. പുനെയിലെ വർക്കരി സമുദായം ആചാരമായി നൽകുന്ന പനേരി തലപ്പാവും ഷാളുമാണ് ചാൾസിന് നൽകാനായി ഡബ്ബാവാല അസോസിയേഷൻ വാങ്ങിയത്. ബ്രിട്ടീഷ് രാജകുടുംബവുമായി തങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്നും ചാൾസിന്റെ വിവാഹത്തിന് ക്ഷണം ലഭിച്ചിരുന്നതായും അസോസിയേഷൻ വക്താവ് വിഷ്ണു കൽഡോകെ പറഞ്ഞു. മുംബൈയിൽ ഓഫീസ് ജീവനക്കാർക്കും മറ്റും വീടുകളിൽനിന്നുള്ള ഭക്ഷണം കൃത്യസമയത്ത് എത്തിക്കുന്ന ഡബ്ബാവാലകളുടെ പ്രവർത്തനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2003ൽ ഇന്ത്യ സന്ദർശനത്തിനിടെയാണ് ചാൾസ് ഡബ്ബാവാലകളുമായി ചങ്ങാത്തം സ്ഥാപിച്ചത്. കാമിലയുമായുള്ള വിവാഹത്തിനും ചാൾസ് ഡബ്ബാവാലകളെ ക്ഷണിച്ചിരുന്നു. രാജാവിന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

ചാൾസ് ഫൗണ്ടേഷൻസ് ബിൽഡിങ് ​ക്രാഫ്റ്റ് പ്രോഗ്രാമിൽ നിന്ന് ബിരുദം നേടിയ ആർക്കിടെക്റ്റ് സൗരഭ് ഫാഡ്കെ(37), കഴിഞ്ഞ വർഷം ചാൾസിന്റെ ട്രസ്റ്റ് ഗ്ലോബൽ പുരസ്കാരം നേടിയ ഡൽഹിയിൽ നിന്നുള്ള ഗുൽഷാ(33), കാനഡക്കാരനായ ഇന്ത്യൻ വംശജൻ ജയ് പട്ടേൽ എന്നിവരും എന്നിവരാണ് ഇന്ത്യക്കാരായ ക്ഷണിതാക്കൾ. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ് ചടങ്ങിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം.

Tags:    
News Summary - These Indians Will Attend King Charles' Coronation Ceremony In London Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.