തെൽ അവിവ്: ഇറാനിൽ അമേരിക്ക ആക്രമിച്ച് തകർത്ത ആണവ കേന്ദ്രങ്ങളിൽ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്ന് കരുതുന്നതായി ഇസ്രായേൽ. ഇസ്രായേലിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ പ്രഥമ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
അമേരിക്ക ഇസ്ഫഹാൻ, ഫോർദോ, നതാൻസ് ആണവനിലയങ്ങൾ തകർത്തുവെന്നും ഇറാന് ഇനി ആണവ പരിപാടി പുനരാരംഭിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
ബി 2 തുരങ്കവേധ ബോംബറുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നിലയങ്ങളുടെ കവാടങ്ങൾ മാത്രമാണ് തകർക്കപ്പെട്ടതെന്നും മലകൾക്ക് താഴെ ഒരു കിലോമീറ്ററിലധികം ആഴത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ഇറാന്റെ അനൗദ്യോഗിക വിലയിരുത്തൽ. ഇതാണ് ഇപ്പോൾ ഇസ്രായേലും സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.