ബോഗാട്ട: ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക് പൗരൻമാർക്ക് ആദരാഞ്ജലിയർപ്പിച്ച പ്രസ്താവന കൊളംബിയ തിരുത്തിയെന്ന് ശശി തരൂർ. വിഷയത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ നൽകുമെന്ന് കൊളംബിയ അറിയിച്ചുവെന്നും തരൂർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ വിശദീകരിക്കാനായി കൊളംബിയയിലെത്തിയപ്പോൾ അവരുടെ മുൻ പ്രസ്താവനയിൽ ശശി തരൂർ പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് അനുകൂല പ്രസ്താവന ശശി തരൂർ നിർത്തിയത്.
മെയ് എട്ടിലെ കൊളംബിയയുടെ പ്രസ്താവനയിൽ ഞങ്ങൾ പ്രതിഷേധമറിയിച്ചു. തുടർന്ന് പാക് പൗരൻമാർക്ക് ആദാരാഞ്ജലി അർപ്പിച്ച പ്രസ്താവന പിൻവലിക്കുകയാണെന്ന് കൊളംബിയൻ വിദേശകാര്യസഹമന്ത്രി അറിയിച്ചു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് കൊളംബിയയെ അറിയിച്ചുവെന്നും അതിന് പിന്തുണ നൽകാമെന്ന് അവർ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. കൊളംബിയയുമായി നല്ല ചർച്ചകളാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതക്കെതിരായ ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഗോള പര്യടനത്തിന്റെ ഭാഗമായി ഗയാന, പനാമ സന്ദര്‍ശനങ്ങള്‍ക്കു ശേഷമാണ് സംഘം കൊളംബിയയിലെത്തിയത്. ഇവിടെ എത്തിയ ഉടന്‍ തന്നെ പാക്കിസ്താനോടുള്ള കൊളംബിയയുടെ അനുശോചന പ്രസ്താവനയില്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
തരൂരിനെ കൂടാതെ മിലിന്ദ് ദിയോറ, തേജസ്വി സൂര്യ, ഗാനി ഹരീഷ്, അംബാസഡര്‍ തരഞ്ചിത് സന്ധു തുടങ്ങിയ അംഗങ്ങളാണ് പ്രതിനിധി സംഘത്തിലുള്ളത്. ഇന്ത്യയിൽ നിന്നുപോയ മിക്ക പ്രതിനിധികളും ജൂണ്‍ മൂന്നിനകം തിരിച്ചെത്തുമെങ്കിലും തരൂരിന്റെ സംഘം ബ്രസീല്‍ സന്ദര്‍ശനവും നടത്തി യു.എസ് ഭരണകൂടത്തിലെ പ്രധാന വ്യക്തികളെ കാണാന്‍ വാഷിങ്ടണിൽ മൂന്ന് ദിവസം തങ്ങി ദൗത്യം തുടരുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.