ഇറാനിൽ ഭീകരാക്രമണ പദ്ധതി; 28 പേർ കസ്റ്റഡിയിൽ; 30 ബോംബുകൾ നിർവീര്യമാക്കി

തെഹ്റാൻ: ഇറാനിൽ  ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 28 ഭീകരരെ കസ്റ്റഡിയിൽ. ഭീകരാക്രമണത്തിന് ഉപയോഗിക്കാൻവെച്ച 30 ബോംബുകൾ നിർവീര്യമാക്കിയതായും  ഇന്റലിജൻസ് മന്ത്രാലയത്തെ ഉദ്ധരിച്ച് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സിറിയ, അഫ്ഗാനിസ്താൻ, പാകിനിസ്താൻ, ഇറാഖിലെ കുർദിനിസ്താൻ മേഖലകളിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലായതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇറാനിലെ സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണങ്ങളാണ് കഴിഞ്ഞ വർഷത്തെ ഭരണവിരുദ്ധ പ്രതിഷേധത്തിന്റെ വാർഷികത്തിൽ നടത്താൻ ഉദ്ദേശിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനി 2022 സെപ്റ്റംബർ 16ന് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്തുടനീളം വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു.

അതിനിടെ, കഴിഞ്ഞ ഒക്ടോബറിൽ തെക്കുപടിഞ്ഞാറൻ നഗരമായ ഷിറാസിൽ 15 പേർ കൊല്ലപ്പെട്ട ഷിയ ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

Tags:    
News Summary - Terrorist Plan in Iran; 28 people in custody; 30 bombs defused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.