ലബനാൻ അതിർത്തിയിൽ സംഘർഷം കനക്കുന്നു

ബൈറൂത്: ഗസ്സയിലെ ഇസ്രായേൽ കുരുതി തുടരുന്നതിനെതിരെ ലബനാൻ ആസ്ഥാനമായുള്ള ഹിസ്ബുല്ല ആക്രമണം കനപ്പിച്ചത് മേഖലയിൽ സ്ഥിതി സങ്കീർണമാക്കുന്നു. തിങ്കളാഴ്ച വടക്കൻ ഇസ്രായേലിലെ മെറോൺ താവളത്തിലേക്ക് ഹിസ്ബുല്ല വൻതോതിൽ റോക്കറ്റുകൾ തൊടുത്തതിന് പിന്നാലെ ലബനാനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു.

ലബനാന്റെ ഉൾമേഖലയായ ബഅ്‍ലബക്കിലും ആദ്യമായി ഇസ്രായേൽ ബോംബുകൾ പതിച്ചു. ഹിസ്ബുല്ല ശക്തികേന്ദ്രമായ ഇവിടെ രണ്ടു പോരാളികൾ കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ ലബനാനിലെ വിവിധ പട്ടണങ്ങളിൽ ഒന്നിച്ച് ചൊവ്വാഴ്ച ആക്രമണമുണ്ടായതായും അൽജസീറ റിപ്പോർട്ട് പറയുന്നു. അതിർത്തി പ്രദേശങ്ങളിൽ ഒതുങ്ങിയിരുന്ന ആക്രമണം ലബനാനിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതാണ് ആശങ്ക ഉയർത്തുന്നത്. മാസങ്ങൾക്കിടെ ലബനാനിൽ 200ഓളം ഹിസ്ബുല്ല പോരാളികളും 50ഓളം സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Tensions are rising on the border with Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.