'കൗമാരക്കാരെ വാക്​സിൻ സ്വീകരിക്കാനെത്തൂ... ആപ്പിൾ എയർപോഡും ഐപോഡും സമ്മാനമായി നൽകാം'

കൊറോണയെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം വാക്​സിനേഷനാണ്​. പലരും വാക്​സിൻ സ്വീകരിക്കാൻ മടിക്കുന്നതോടെ പല പാരി​േതാഷികങ്ങളും പ്രഖ്യാപിച്ച്​ ഭരണകൂടങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ വാഷിങ്​ടൺ ഡി.സിയിൽ ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിക്കുന്ന കൗമാരക്കാർക്ക്​ മേയർ മ്യൂരിയൽ ബൗസർ പ്രഖ്യാപിച്ചത്​ ഒരു വിലകൂടിയ സമ്മാനമായിരുന്നു.

ആദ്യ കോവിഡ്​ വാക്​സിൻ ഡോസ്​ സ്വീകരിക്കുന്നവർക്ക്​ ഒരു ആപ്പിൾ എയർപോഡ്​ സൗജന്യം. കൂടാതെ അവർ ഭാഗ്യവാൻമാരാണെങ്കിൽ 25,000 ഡോളറി​െൻറ സ്​കോളർഷിപ്പോ അല്ലെങ്കിൽ ഐപാഡോ ലഭിക്കും.

ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിക്കുന്നവർക്ക്​ ആപ്പിൾ എയർപോഡ്​, ഗിഫ്​റ്റ്​ കാർഡുകൾ, സ്​കോളർഷിപ്പുകൾ തുടങ്ങിയവ പാര​ിതോഷികമായി നൽകുമെന്ന്​ മേയർ മ്യൂരിയൽ ബൗസർ പ്രഖ്യാപിച്ചതായി 'ഹിൽ' റിപ്പോർട്ട്​ ചെയ്​തു.

'ഇന്ന്​ രാവിലെ പത്തുമുതൽ, ഡി.സി കൗമാരക്കാർ (12-17) ബ്രൂക്ക്​ലാൻഡ്​ എം.എസ്​, സോസ എം.എസ്​, േജാൺസൺ എം.എസ്​ എന്നിവിടങ്ങളിൽനിന്ന്​ ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിക്കുകയാണെങ്കിൽ എയർപോഡ്​ ലഭിക്കും. കൂടാതെ 25000 ഡോളറി​െൻറ സ്​കോളർഷിപ്പ്​, ഐപാഡ്​, ഹെഡ്​ഫോണുകൾ എന്നിവയും ലഭിച്ചേക്കാം' -മേയർ പറയുന്നു. വിദ്യാർഥികൾക്കായിരിക്കും പ്രഥമ പരിഗണന നൽകുക.

കോവിഡ്​ ഗുരുതരമാകുന്നത്​ ഒഴിവാക്കാൻ വാക്​സിന്​ സാധിക്കും. മരണനിരക്കും കുറക്കാൻ സാധിക്കും. എന്നാൽ, പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വാക്​സിൻ സ്വീകരിക്കാൻ ആളുകൾ മടികാണിക്കുന്നതാണ്​ ​പാരിതോഷികങ്ങൾ പ്രഖ്യാപിക്കാൻ കാരണം. വാഷിങ്​ടണിന്​ പുറമെ മേരിലാൻഡ്​, മിഷിഗൺ, ഒഹിയോ തുടങ്ങിയ അമേരിക്കൻ സ്​റ്റേറ്റുകളും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച്​ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Teens getting Apple AirPods for taking first dose of Covid-19 vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.