പുതിയ ലിപ് സ്റ്റഡും കമ്മലും വാങ്ങാൻ അമ്മയുടെ 1.16 കോടി രൂപയുടെ ആഭരണങ്ങൾ വിറ്റ് മകൾ

ബെയ്ജിങ്: പുതിയ ലിപ് സ്റ്റഡും കമ്മലും വാങ്ങാനായി കൈയിൽ പണമില്ലാത്തതിനാൽ അമ്മയുടെ കോടികൾ വില മതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച് വിൽപന നടത്തി മകൾ. വെറും 680 രൂപ വിലയുള്ള ലിപ് സ്റ്റഡ് വാങ്ങാനാണ് മകൾ അമ്മയുടെ 1.16 കോടി രൂപയുടെ (ഒരു മില്യൺ യുവാൻ)ആഭരണങ്ങൾ വിൽപന നടത്തിയത്.

ആഭരണങ്ങൾ മോഷണം പോയത് ശ്രദ്ധയിൽ പെട്ടയുടൻ അമ്മ പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമ്മയുടെ വളകളും മാലകളും രത്നങ്ങളും ഉൾപ്പെടെയാണ് മകൾ വിറ്റുകളഞ്ഞത്.

മകൾ തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ പറഞ്ഞു. എന്നാൽ പണത്തിനായി ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അമ്മ വാങ് പറയുന്നു. ലി എന്നാണ് മകളുടെ പേര്.

ഒരാൾ ലിപ് സ്റ്റഡ് കുത്തിയതായി കണ്ടുവെന്നും അതുപോലൊന്ന് തനിക്കും വേണമെന്ന് ലി അമ്മയോട് പറഞ്ഞു. 30 യുവാൻ(340 രൂപ) ആണ് ലിപ് സ്റ്റഡിന്റെ വില. അതോടൊപ്പം പുതിയ ഒരു ജോഡി കമ്മൽ വാങ്ങാനും പണം വേണമെന്ന് മകൾ അമ്മയോട് പറഞ്ഞിരുന്നു. എല്ലാം കൂടി 60 യുവാൻ ആകും. ആ പണംനൽകാൻ അമ്മ തയാറായില്ല. എന്നാൽ മകൾ ഇതുപോലൊരു ചതി ചെയ്യുമെന്ന് വാങ് സ്വപ്നത്തിൽ പോലും കരുതിയില്ല.

അമ്മയുടെ പരാതിയിൽ കേസെടുത്ത കേസെടുത്ത പൊലീസ് ലീ സാധനങ്ങൾ വിറ്റ കടയിൽ നിന്ന് ആഭരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അത് വാങിന് തിരിച്ചുനൽകുകയും ചെയ്തു.

Tags:    
News Summary - Teenage girl sells mother's jewellery worth ₹1.16 crore for just ₹680 to buy lip studs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.