തിരനിറച്ച തോക്കുമായി വിമാനത്തിൽ; യാത്രക്കാരേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തി, 17കാരൻ അറസ്റ്റിൽ

മെൽബൺ: തിരനിറച്ച തോക്കുമായി വിമാനത്തിൽ കയറിയ കൗമാരക്കാരൻ ആസ്ട്രേലിയയിൽ അറസ്റ്റിലായി. മെൽബണിൽ നിന്ന് 60 കിലോ മീറ്റർ അകലെ അവ്ലോൺ എയർപോർട്ടിലാണ് സംഭവം. യാത്രക്കാരും വിമാനത്തിലെ ജീവനക്കാരനും ചേർന്നാണ് കൗമാരക്കാരനിൽ നിന്നും തോക്ക് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ജെറ്റ്സ്റ്റാർ വിമാനത്തിലാണ് കൗമാരക്കാരൻ കയറിയത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ 160 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എട്ട് കുറ്റങ്ങളാണ് കൗമാരക്കാരനെതിരെ ചുമത്തിയിരിക്കുന്നത്. ആയുധം കൈവശം വെച്ചതിനും വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനും കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സംബന്ധിച്ചടുത്തോളം പേടിപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്ന് വിക്ടോറിയ പൊലീസ് സൂപ്രണ്ട് മൈക്കിൾ റെയിഡ് പറഞ്ഞു. യാത്രക്കാരുടെ ധൈര്യമാണ് കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടാക്കുന്നത് തടഞ്ഞത്.

കൗമാരക്കാൻ വിമാനജീവനക്കാരുമായി തർക്കിക്കുന്നത് കണ്ടാണ് താൻ പ്രശ്നത്തിൽ ഇടപ്പെട്ടതെന്ന് യാത്രക്കാരിൽ ഒരാളായ ​ബാരി ക്ലാർക്ക് പറഞ്ഞു. തർക്കത്തിനിടെ വിമാനജീവനക്കാരിക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ പ്രശ്നത്തിൽ ഇടപെടണമെന്ന് തനിക്ക് തോന്നി. പിന്നിലൂടെ ചെന്ന് കുട്ടിയുടെ കൈയിൽ നിന്നും തോക്ക് വാങ്ങാൻ തനിക്ക് സാധിച്ചുവെന്ന് ബാരി ക്ലാർക്ക് പറഞ്ഞു.

Tags:    
News Summary - Teen charged in Australia after allegedly boarding plane with shotgun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.