വനിതകളുടെ പ്രതിഷേധം: മാധ്യമപ്രവർത്തകരെ താലിബാൻ തടഞ്ഞു

കാബൂൾ: കാബൂളിൽ വനിതകൾ നടത്തുന്ന പ്രതിഷേധറാലി റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ താലിബാൻ ആക്രമിച്ചു. പെൺകുട്ടികൾക്ക്​ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ 20 വനിതകളാണ്​ വിദ്യാഭ്യാസ മന്ത്രാലയത്തിനു സമീപത്തേക്ക്​ മാർച്ച്​ നടത്തിയത്​. പ്രതിഷേധകരെ തടയാൻ താലിബാൻ ശ്രമിച്ചില്ല. എന്നാൽ ഇതി​െൻറ ചിത്രം പകർത്താൻ ശ്രമിച്ച വിദേശ മാധ്യമപ്രവർത്തകനെ തോക്കുചൂണ്ടി താലിബാൻ സേനാംഗം തടയുകയായിരുന്നു.

ഏതാനും മാധ്യമപ്രവർത്തകർ കൂടി സംഭവം പകർത്താൻ ശ്രമിച്ചപ്പോഴും താലിബാൻ സേനാംഗം അവരെ തള്ളിമാറ്റി. അഫ്​ഗാൻ നഗരങ്ങൾ തോക്കുമായി റോന്തു ചുറ്റുന്ന താലിബാൻ സേനാംഗങ്ങൾ പതിവു കാഴ്​ചയാണ്​.

Tags:    
News Summary - Taliban strike journalists at Kabul women's rights protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.