ശിരോവസ്ത്രം ധരിക്കാത്ത വിദ്യാർഥികൾക്ക് കാമ്പസിൽ പ്രവേശനം നിഷേധിച്ച് താലിബാൻ

കാബൂൾ: ശിരോവസ്ത്രം ധരിക്കാത്ത വിദ്യാർഥിനികൾക്ക് കാമ്പസിൽ പ്രവേശനം നിഷേധിച്ച് താലിബാൻ. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ സർവകലാശാലയിലാണ് സംഭവം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ സ്ത്രീ വിദ്യാഭ്യാസ കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്.

സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സംസാരത്തിനും അഭിപ്രായപ്രകടനത്തിനും തൊഴിൽ അവസരങ്ങൾക്കും വസ്ത്രധാരണത്തിനും കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്.

അതേസമയം, വിദ്യാർഥികളോടുള്ള താലിബാന്‍റെ പെരുമാറ്റം ശ്രദ്ധ‍യിൽ പെട്ടിട്ടുണ്ടെന്ന് ബദക്ഷൻ യൂണിവേഴ്സിറ്റി പ്രസിഡന്റ് നഖീബുള്ള ഖാസിസാദെ പറഞ്ഞു.

പ്രതിഷേധക്കാരെ മർദിക്കുകയും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്ത് താലിബാൻ അടിച്ചമർത്തലാണ് നടപ്പാക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടു.

താലിബാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക-മാനവിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് ഭക്ഷ്യ ഉൽപന്നങ്ങളുടെ വില കുതിച്ചുയരുന്നത് പുതിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ വില ഏതാണ്ട് ഇരട്ടിയായെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

Tags:    
News Summary - Taliban deny entry of female students in campus for not wearing Burqa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.