വനിത വോളിബോൾ താരത്തെ താലിബാൻ തലയറുത്ത്​ കൊന്നതായി പരിശീലക

കാബൂള്‍: അഫ്ഗാനിസ്താനിലെ വനിത ജൂനിയര്‍ ദേശീയ വോളിബോള്‍ ടീം അംഗത്തെ താലിബാന്‍ തലയറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡൻറിന് നല്‍കിയ അഭിമുഖത്തില്‍ വോളിബോള്‍ ടീമി​െൻറ പരിശീലകനാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്. മെഹ്ജബിന്‍ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

ഈ മാസം ആദ്യമാണ് സംഭവം നടന്നത്. കൊലപാതകം പുറത്തുപറയരുതെന്ന് താരത്തി​െൻറ കുടുംബത്തെ താലിബാന്‍ ഭീഷണിപ്പെടുത്തിയതായും പരിശീലക പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെഹ്ജബി​െൻറ അറ്റുപോയ തലയുടെയും രക്തക്കറയുള്ള കഴുത്തി​െൻറയും ചിത്രം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലക​െൻറ വെളിപ്പെടുത്തല്‍.

മുൻ സർക്കാരി​െൻറ കാലത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരമായിരുന്നു മെഹ്ജബിന്‍. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട്‌ താരങ്ങള്‍ക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലകന്‍ പറയുന്നു.കഴിഞ്ഞാഴ്​ച ദേശീയ ഫുട്​ബോൾ ടീം അംഗങ്ങളടക്കം നൂറോളം ​വനിത ഫുട്​ബോൾ താരങ്ങളെയും കുടുംബത്തെയും ഖത്തറും ഫിഫയും ചേർന്ന്​ അഫ്​ഗാനിൽ നിന്ന്​ ഒഴിപ്പിച്ചിരുന്നു.

Tags:    
News Summary - Taliban behead junior volleyball player who was part of Afghan women’s national team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.