തായ്പെയ്: ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച 32 ശതമാനം തീരുവ ഒഴിവാക്കാൻ കൂടുതൽ അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങാൻ സന്നദ്ധത അറിയിച്ച് തായ്വാൻ. പ്രകൃതി വാതകം, ഇന്ധനം, ആയുധങ്ങൾ, കാർഷിക ഉൽപന്നങ്ങൾ എന്നിവയടക്കം ഉൽപന്നങ്ങളാണ് വാങ്ങുക.
സമീപകാലത്ത് യു.എസിലേക്ക് തായ്വാൻ കയറ്റുമതി കുത്തനെ വർധിച്ചിരുന്നു. ഇത് അപകടത്തിലാക്കിയാണ് ട്രംപ് അധികാരമേറിയ ഉടൻ തീരുവ പ്രഖ്യാപിച്ചത്. അതേസമയം, തായ്വാനു മേൽ ചൈനയുടെ സമ്മർദവും ശക്തമാണ്. രാജ്യം തങ്ങളുടെ പരമാധികാര പരിധിയിൽ പെട്ടതാണെന്നാണ് ചൈനയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.