തായ്‍വാൻ പ്രസിഡന്റിന്റെ യു.എസ് യാത്രക്ക് ചൈനയുടെ ഭീഷണി

ബെയ്ജിങ്: തായ്‍വാൻ പ്രസിഡന്റ് തായ് ഇങ് യു.എസ് സന്ദർശനത്തിനിടെ അവിടുത്തെ ഉന്നത നേതൃത്വവുമായി നടത്തുന്ന ചർച്ചയോട് ഭീഷണിയുടെ സ്വരത്തിൽ പ്രതികരിച്ച് ചൈന. ഇതിൽ കർശന നടപടിയുണ്ടാകുമെന്ന് ചൈന വ്യക്തമാക്കി.

ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങി ലോകവുമായുള്ള ഇടപെടൽ അവസാനിപ്പിക്കില്ലെന്ന് പ്രസിഡന്റ് തായ് ഇങ് വെൻ പറഞ്ഞു. തായ് ഇങ് വെൻ യു.എസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി ചർച്ച നടത്തുമെന്നാണ് വിവരം. യു.എസ് അധികൃതർ തായ്‍വാൻ ഭരണകൂടത്തിലുള്ളവരെ കാണരുതെന്ന് പലതവണ ചൈന ആവർത്തിച്ചതാണ്. തങ്ങളുടെ സ്വന്തം മേഖലയാണ് തായ്‍വാൻ എന്നാണ് ചൈനയുടെ വാദം.

തായ്‍വാന്റെ ജനാധിപത്യ പ്രതിബദ്ധത വ്യക്തമാക്കാനാണ് തന്റെ വിദേശ സന്ദർശനമെന്ന് ബുധനാഴ്ച യാത്രക്കുമുമ്പായി തായ് ഇങ് പറഞ്ഞു. ഗ്വാട്ടിമാല, ബെലിസ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കിടെ അവർ ന്യൂയോർക്കിലെത്തും. തായ്‍വാനിലേക്ക് മടങ്ങും മുമ്പ് ലോസ് ഏഞ്ജലസിൽവെച്ചാണ് യു.എസ് ഹൗസ് സ്പീക്കറെ കാണുന്നത്.

Tags:    
News Summary - Taiwan president heads to U.S., China warns against meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.