തത്തയുടെ ‘ദുഷ്’പ്രവർത്തിക്ക് ഉടമക്ക് 74 ലക്ഷം രൂപ പിഴയും രണ്ട് മാസം തടവും; സംഭവം തയ്‍വാനിൽ

വീട്ടിൽ വളർത്തിയിരുന്ന തത്ത അയൽവാസിയുടെ ചുമലിൽ പറന്നിരുന്നതിന് ഉടമയക്ക് പിഴയായി നൽകേണ്ടിവന്നത് 74 ലക്ഷം രൂപ. തയ്‍വാനിലാണ് സംഭവം. അയൽവാസിയായ ഡോക്ടറിന്റെ ചുമലലിലേക്ക് പറന്നിറങ്ങിയ തത്ത ചിറകടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് നടപടി. 74 ലക്ഷം പിഴയ്ക്ക് പുറമേ രണ്ടു മാസം തടവും ഉടമയക്ക് വിധിച്ചിട്ടുണ്ട്. തായ്‌വാനിലെ സെൻട്രൽ ന്യൂസ് ഏജൻസിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

മക്കാവോ ഇനത്തിൽപ്പെട്ട തത്തയാണ് ഉടമയായ ഹുവാങ്ങിന് ഇത്രയും നഷ്ടം വരുത്തിവെച്ചിരിക്കുന്നത്.ജോഗിങ് നടത്തുകയായിരുന്ന ഡോക്ടർ ലിന്നിന്റെ ചുമലിലേക്ക് തത്ത വന്നിരുന്നതോടെ താഴെവീണ് ഇടുപ്പെല്ലിന് പരിക്കേൽക്കുകയായിരുന്നു. പരിക്ക് മൂലം ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നുവെന്നും ജോലി ചെയ്യാൻ കഴിയാതെ വന്നതായും പ്ലാസ്റ്റിക് സർജനായ ഡോക്ടർ പറഞ്ഞു. പരിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി ഉടമ കോടതിയിൽ പറഞ്ഞു.

പരിക്കിൽ നിന്ന് മോചിതനാകാൻ ആറുമാസത്തോളം സമയമെടുത്തെന്നും ഡോക്ടർ ലിൻ പറയുന്നു. ഹുവാങ്സിന്റെ അനാസ്ഥ കൊണ്ടാണ് ഡോക്ടർ ലിന്നിന് പരിക്ക് പറ്റിയതെന്ന് കോടതി വിധിയിൽ പറയുന്നു. 40 സെന്റീമീറ്റർ ഉയരമുള്ള തത്തയ്ക്ക് 60 സെന്റീമീറ്ററോളം ചിറക് വിരിക്കാൻ കഴിയും. ഇത്രയും വലിയ പക്ഷിയെ വളർത്തുമ്പോൾ അതിന്റെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതും അതിന്റെ ഉത്തരവാദിത്തം ഉടമയ്ക്കാണെന്നും കോടതി പറഞ്ഞു.

വിധിയെ മാനിക്കുന്നതായും എന്നാല്‍ മക്കാവോ അപകടകാരിയായ പക്ഷിയല്ലെന്നും പിഴ ശിക്ഷ വളരെ ഉയർന്നതാണെന്നും അപ്പീൽ നൽകുമെന്നും തത്തയുടെ ഉടമ ഹുവാങ്ങ് വിധിയോട് പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.