തായ്‍വാന് ചുറ്റും സൈനികാഭ്യാസവുമായി ചൈന

ബെയ്ജിങ്: തായ്‍വാൻ വൈസ് പ്രസിഡന്റ് അമേരിക്ക സന്ദർശിച്ചതിനോടുള്ള പ്രതികരണമെന്ന നിലയിൽ തായ്‍വാന് ചുറ്റും ചൈന സൈനികാഭ്യാസം നടത്തി. വിഘടനവാദികളും വിദേശശക്തികളും തമ്മിലെ കൂട്ടുകെട്ട് എന്നാണ് സന്ദർശനത്തെ ചൈന വിശേഷിപ്പിച്ചത്.

പരഗ്വേ സന്ദർശനത്തിന് പോകുമ്പോഴാണ് തായ്‍വാൻ വൈസ് പ്രസിഡന്റ് വില്യം ലായ് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലും ന്യൂയോർക് സിറ്റിയിലും സന്ദർശനം നടത്തിയത്. തായ്‍വാൻ തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്നും വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടാക്കാൻ അവകാശമില്ലെന്നുമാണ് ചൈന പറയുന്നത്.

സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പങ്കെടുത്തതായി ചൈനയുടെ ഈസ്റ്റേൺ തിയറ്റർ കമാൻഡന്റ് വക്താവ് ഷി യി പ്രസ്താവനയിൽ പറഞ്ഞു. സേനയുടെ യുദ്ധസന്നാഹം വിലയിരുത്തുകയായിരുന്നു അഭ്യാസത്തിെന്റ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സൈനികാഭ്യാസത്തിെന്റ വിഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പുറത്തുവിടുകയും ചെയ്തു.

സൈനികർ ഓടുന്നതും സൈനിക ബോട്ടുകളും യുദ്ധവിമാനങ്ങളും ദൃശ്യങ്ങളിൽ കാണാം.

Tags:    
News Summary - Taiwan detects 42 warplanes in Chinese military drills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.