ആദ്യം കരുതി കൊടുങ്കാറ്റാണെന്ന്: പിന്നെ നടന്നത് പൊരിഞ്ഞ പോരാട്ടം; ഐ.എസ് നേതാവിന്റെ വധത്തെപറ്റി തദ്ദേശവാസികൾ പറയുന്നത്

ഡമസ്കസ്: 'ഐ.എസ് നേതാവ് ഈ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല'. യു.എസ് വ്യോമാക്രമണത്തിൽ തകർന്ന സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ മൂന്നുനിലകെട്ടിടത്തി​ന്‍റെ അവശിഷ്ടങ്ങൾ ചൂണ്ടി തദ്ദേശവാസികളിലൊരാൾ പറഞ്ഞു.

ഐ.എസ് തലവൻ അബു ഇബ്രാഹിം അൽ ഹാശിമിയാണ് ​വീടിനു തൊട്ടടുത്ത് താമസിച്ചിരുന്നതെന്ന് യു.എസ് സേന എത്തിയപ്പോഴാണ് മനസിലായതെന്ന് സമീപത്ത് താമസിക്കുന്ന മഹ്മൂദ് ഷെഹ്ദേഹ് പറഞ്ഞു. ഹെലികോപ്റ്ററി​ന്‍റെ ശബ്ദം കേട്ടപ്പോൾ ആദ്യം കൊടുങ്കാറ്റാണെന്നാണ് കരുതിയത്. വീടിനു പുറത്തിറങ്ങിയപ്പോൾ സൈനികരെയും ഹെലികോപ്റ്ററുകളെയും കണ്ടു.

അൽഖാഇദ​ നേതാവിനെ തേടിയെത്തിയതാണ് അവർ എന്നാണ് ആളുകൾ വിചാരിച്ചത്. യു.എസ് സേന നടത്തിയ ആക്രമണം രണ്ടുമണി​ക്കൂറോളം നീണ്ടതായും തദ്ദേശവാസികൾ വിവരിക്കുന്നു.

കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് അബൂ ഇബ്രാഹിമിനെ കൊലപ്പെടുത്തിയതെന്നാണ് യു.എസ് അവകാശപ്പെടുന്നത്. കെട്ടിടത്തി​ന്‍റെ മൂന്നാംനിലയിലാണ് അബൂ ഇബ്രാഹിം താമസിച്ചിരുന്നത്. ഒന്നാംനിലയിലെ താമസക്കാ​രെ സംരക്ഷിക്കുന്നതി​ന്‍റെ ഭാഗമായി കോമ്പൗണ്ടിൽ ബോംബിടുന്നതിനു പകരം സൈന്യം റെയ്ഡ് നടത്തി.

പിടി​ക്കപ്പെടുമെന്ന് മനസിലായതോടെ അബൂ ഇബ്രാഹിം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.വ്യാഴാഴ്ച പുലർച്ചെയായിരുന്നു യു.എസ് സൈന്യത്തി​ന്‍റെ ആക്രമണം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Syrian Townfolk Shocked That ISIS Chief, Killed By US, Was A Neighbour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.