ഖഷോഗി വധക്കേസിൽ സൗദി റോയൽ ഗാർഡ്​ മുൻ അംഗം പാരിസിൽ അറസ്​റ്റിൽ

ലണ്ടൻ: പ്രശസ്​ത സൗദി മാധ്യമപ്രവർത്തകനും വാഷിങ്​ടൺ പോസ്​റ്റ്​​ പത്രത്തി​െൻറ കോളമിസ്​റ്റുമായിരുന്ന ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്​ സൗദി റോയൽ ഗാർഡ്​ മുൻ അംഗം പാരിസിൽ അറസ്​റ്റിൽ. 33കാരനായ ഖാലിദ്​ ആഇദ്​ അൽഉതൈബിയാണ്​ പാരിസിലെ ചാൾസ്​ ഡി ഗോൾ വിമാനത്താവളത്തിൽ അറസ്​റ്റിലായതെന്ന്​ ഫ്രഞ്ച്​ പൊലീസ്​ അറിയിച്ചു.

റിയാദിലേക്കുള്ള വിമാനം കയറുന്ന സമയത്താണ്​ ഇയാൾ പിടിയിലായത്​. ഖഷോഗി വധക്കേസിൽ തുർക്കി അന്വേഷിക്കുന്ന 26 സൗദികളിൽ ഒരാളായിരുന്നു ഇയാൾ​. സ്വന്തം പേരിലാണ്​ ഇയാൾ യാത്രക്ക്​ ശ്രമിച്ചതെന്നും ഇപ്പോൾ കസ്​റ്റഡിയിലാണെന്നും ആർ.ടി.എൽ റേഡിയോ റിപ്പോർട്ട്​ ചെയ്​തു.

2018 ഒക്​ടോബറിൽ തുർക്കിയിലെ ഇസ്​തംബൂളിലുള്ള സൗദി കോൺസുലേറ്റിലാണ്​ സൗദി ഭരണകൂടത്തി​െൻറ കടുത്ത വിമർശകനായിരുന്ന ഖഷോഗി കൊല്ലപ്പെട്ടത്​. സംഭവത്തിൽ സൗദിക്കെതിരെ ആഗോള വിമർശനം ഉയർന്നിരുന്നു. കേസിൽ പേര്​ വെളിപ്പെടുത്താത്ത എട്ടുപേരെ 2019ൽ സൗദി കോടതി ശിക്ഷിച്ചിരുന്നു.

Tags:    
News Summary - Suspect in Saudi journalist Jamal Khashoggi’s killing arrested in France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.