സിഗരറ്റ് കുറ്റി ബിന്നിൽ നിക്ഷേപിച്ചില്ലെങ്കിൽ 31,000 രൂപ പിഴ, മാലിന്യം റോഡിലിട്ടാൽ 10 ലക്ഷം; അറിയാം ഈ രാജ്യത്തെക്കുറിച്ച്

ദാരിദ്ര്യം എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഒരു യാഥാർഥ്യമാണ്. എന്നാൽ സ്വിറ്റ്സർലൻഡിൽ ഇത് നിരോധിതമാണ്. ഇവിടെ ഗവൺമെന്‍റ് എല്ലാവർക്കും പാർപ്പിടവും ആരോഗ്യ സുരക്ഷയും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുള്ളതുകൊണ്ട് തന്നെ അതിദരിദ്രർ ഏറെക്കുറെ ഇല്ലെന്ന് തന്നെ പറയാം.

അടുത്തിടെ സ്വിറ്റ്സർലൻഡ് ഗവൺമെന്‍റ് നടത്തുന്ന ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഒരു വിഡിയോ വൈറലാ‍യിരുന്നു. സപ്പോർട്ട് ഫണ്ട് കൊണ്ടാണ് സ്വിസ് ഗവൺമെന്‍റ് അവിടുത്തെ ജനങ്ങൾക്ക് പാർപ്പിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. ആരെങ്കിലും ഈ സഹായം സ്വീകരിക്കാൻ തയാറാകാതിരുന്നാൽ അത് ഡീപ്പോർട്ടേഷന് വരെ കാരണമാകും.

സ്വിസ് ഗവൺമെന്‍റ് ഉയർന്ന ശമ്പളവും സാമൂഹ്യ ആനുകൂല്യങ്ങളും ജനങ്ങൾക്ക് നൽകുന്നുണ്ട്. ഇവിടുത്തെ ശരാശരി മാസ ശമ്പളം 7ലക്ഷത്തിനും 8 ലക്ഷത്തിനും ഇടക്കാണ്. മിനിമം വേതനം 4 ലക്ഷത്തോളമാണെന്നും വിഡിയോയിൽ പറയുന്നു.

ഇതൊന്നും കൂടാതെ ശുചിത്വം ഉറപ്പ് വരുത്താൻ കടുത്ത നയങ്ങളും സ്വിസ് പിന്തുടരുന്നു. ഉദാഹരണത്തിന് സിഗരറ്റ് കുറ്റി ബിന്നിൽ തന്നെ നിക്ഷേപിച്ചില്ലെങ്കിൽ 31,000 രൂപയും മാലിന്യം റോഡിൽ വലിച്ചെറിഞ്ഞാൽ 10 ലക്ഷവും പിഴ അടക്കണം. കുറ്റകൃത്യങ്ങളും രാജ്യത്ത് കുറവാണെന്ന് വിഡിയോ പറയുന്നു. 

Tags:    
News Summary - story about switzerland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.