ലോസ് ആഞ്ജലസ്: ആധുനിക കമ്പ്യൂട്ടറിെൻറ ഉപജ്ഞാതാക്കളിൽ ഒരാളും പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിെൻറ പിതാവുമായ ആർനോൾഡ് സ്പിൽബർഗ് (103) അന്തരിച്ചു.
ജനറൽ ഇലക്ട്രിക്കിൽ ജോലി ചെയ്യുന്നതിനിടെ 1950കളുടെ അവസാനം ആർനോൾഡ് സ്പിൽബർഗും ചാൾസ് പ്രോപ്സ്റ്റെറും േചർന്ന് കണ്ടുപിടിച്ച ജി.ഇ-225 മെയിൻ െഫ്രയിം കമ്പ്യൂട്ടറാണ് പേഴ്സനൽ കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ പ്രോഗ്രാമിങ് ലാംഗ്വേജ് 'ബേസിക്' വികസിപ്പിക്കാൻ ഡാർട്ട്മൗത്ത് കോളജിലെ ശാസ്ത്രജ്ഞരെ സഹായിച്ചത്.
തിരക്കഥാകൃത്ത് ആൻ, നിർമാതാവ് നാൻസി, മാർക്കറ്റിങ് എക്സിക്യൂട്ടിവ് സ്യൂ എന്നിവരാണ് മറ്റ് മക്കൾ. പിതാവിെൻറ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തിയാണ് 1998ൽ േസവിങ് പ്രൈവറ്റ് റ്യാൻ എന്ന ചിത്രം സ്റ്റീവൻ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.