ന്യൂയോർക്കിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ജാഗ്രത നിർദേശം നൽകി അധികൃതർ

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം. വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരത്തിൽ പലയിടത്തും സബ് വേ സർവീസുകൾ തടസ്സപ്പെട്ടു. ഹൈവേകളും തെരുവുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ലാഗാർഡിയ വിമാനത്താവളത്തിലെ ഒരു ടെർമിനൽ അടച്ചു.

അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ന്യൂയോർക്ക് സിറ്റി, ലോങ് ഐലൻഡ്, ഹഡ്‌സൺ വാലി എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ കാത്തി ഹോചുൽ പറഞ്ഞു.

മഴക്കെടുതിയിൽ മരണമോ ആർക്കെങ്കിലും ഗുരുതര പരിക്കേറ്റതായോ റിപ്പോർട്ടില്ല. പലയിടത്തും അധികൃതർ റോഡുകൾ അടക്കുകയും നാഷണൽ ഗാർഡുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - State of emergency declared in New York city over flash flooding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.