ശ്രീലങ്കയിലെ കാങ്കസന്തുറൈ തുറമുഖ നവീകരണം: മുഴുവൻ ചെലവും ഇന്ത്യ വഹിക്കും

കൊളംബോ: ഇന്ത്യ അറിയിച്ചതോടെ ശ്രീലങ്കയിലെ കാങ്കസന്തുറൈ തുറമുഖ നവീകരണം നടപ്പാക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചു. പദ്ധതിക്കായുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചതോടെയാണിത്. ശ്രീലങ്കയുടെ വടക്കൻ മേഖലയിലുള്ള തുറമുഖം പോണ്ടിച്ചേരിയിലെ കാരക്കൽ തുറമുഖത്തുനിന്ന് 104 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്നുള്ള പാസഞ്ചർ കപ്പൽ സർവിസ് മൂന്നര മണിക്കൂർകൊണ്ട് കാങ്കസന്തുറൈയിലെത്തും. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതിയുടെ മുഴുവൻ തുകയും നൽകാമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചതായി പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - Sri Lanka's Kangasanthurai port renovation: India to bear full cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.