കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സയുടെ മകൻ യോഷിത രാജപക്സ അഴിമതിക്കേസിൽ അറസ്റ്റിൽ. മഹിന്ദ രാജപക്‌സെയുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് യോഷിത. പിതാവ് പ്രസിഡന്‍റായിരുന്ന കാലത്ത് വസ്തു വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ചാണ് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ യോഷിതയെ ബെലിയാട്ടയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
അദ്ദേഹത്തിന്‍റെ അമ്മാവനും മുൻ പ്രസിഡന്‍റുമായ ഗോതബയ രാജപക്‌സെയെയും കഴിഞ്ഞയാഴ്ച ഇതേ കേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്‍റെ സുരക്ഷ പുനഃസ്ഥാപിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹിന്ദ രാജപക്‌സെ സുപ്രീം കോടതിയിൽ വെള്ളിയാഴ്ച മൗലികാവകാശ ഹരജി നൽകിയിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം, മറ്റൊരു സ്വത്ത് കേസിൽ മഹീന്ദ രാജപക്‌സെയുടെ മൂത്ത മകനും നിയമസഭാംഗവുമായ നമൽ രാജപക്‌സെയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.