ശ്രീലങ്കയിൽ പാസ്‌പോർട്ട് എടുക്കാൻ കാത്തിരിക്കുന്നവർ  [റോയിട്ടേഴ്‌സ്]

ഭക്ഷണമില്ല, പാചകവാതകവുമില്ല; ലങ്കക്കാർക്ക് നാടുവിടാൻ പാസ്പോർട്ട് വേണം

കൊളംബോ: ഭക്ഷ്യവസ്തുക്കൾ ലഭിക്കാതെവരുകയോ ഉള്ളതിന് വില കുത്തനെ കുതിക്കുകയോ ചെയ്ത ശ്രീലങ്കയിൽ പാസ്പോർട്ട് അപേക്ഷകരുടെ എണ്ണം കുത്തനെ കുതിക്കുന്നു. 2022ലെ ആദ്യ അഞ്ചുമാസത്തിനിടെ മാത്രം 2,88,645 പാസ്പോർട്ടുകൾ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ 91,331 എണ്ണം നൽകിയിടത്താണ് രണ്ടിരട്ടിയിലേറെ വർധന. ദിവസവും ചുരുങ്ങിയത് 3,000 പേരാണ് അപേക്ഷ നൽകുന്നത്. ഇത്രയും അപേക്ഷകൾ തീർപ്പാക്കാൻ നിലവിൽ സംവിധാനമില്ലാത്തത് പ്രശ്നം സങ്കീർണമാക്കിയിട്ടുണ്ട്.

രണ്ടുകോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്ത് ഭക്ഷണം, പാചകവാതകം എന്നിവക്കു മാത്രമല്ല ഇന്ധനം, മരുന്ന് എന്നിവക്കും കടുത്ത ക്ഷാമം നേരിടുകയാണ്. ശ്രീലങ്കൻ നാണയത്തിന് കുത്തനെ മൂല്യമിടിഞ്ഞതും പ്രതിസന്ധി കൂട്ടുന്നു. വരും മാസങ്ങളിൽ ഭക്ഷ്യക്ഷാമം കുത്തനെ ഉയരുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഉടനൊന്നും രാജ്യം കരകയറില്ലെന്ന ബോധ്യമാണ് കൂട്ടമായി രാജ്യം വിടാൻ ആളുകളെ നിർബന്ധിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ അടച്ചുവീട്ടാനുള്ള 1200 കോടി ഡോളർ രാജ്യാന്തര കടം നീട്ടിനൽകാൻ ആവശ്യപ്പെട്ട് അന്താരാഷ്ട്ര നാണയ നിധിയുമായി രാജ്യം ചർച്ചയിലാണ്. അതേസമയം, ഇന്ധന പ്രതിസന്ധി രാജ്യത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - Sri Lankans seek passport to a better life In last five months issued 288,645 passports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.