ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊളംബോ: സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് തീരുമാനം. എന്നാൽ പ്രധാനമന്ത്രിയും പ്രസിഡന്‍റും തൽസ്ഥാനത്ത് തുടരുമെന്നും അധികൃതർ അറിയിച്ചു.

പുതിയ ശ്രീലങ്കന്‍ മന്ത്രിസഭയിൽ പുതുമുഖങ്ങളായ യുവാക്കളെ കാബിനറ്റ് മന്ത്രിമാരായി തെരഞ്ഞെടുക്കാനാണ് സാധ്യതയുള്ളത്. എന്നാൽ അനുഭവ പരിചയമില്ലാത്ത മന്ത്രിമാരുമായി പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടികൾ എതിർത്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് ഏപ്രിൽ ആദ്യവാരം മുഴുവൻ ശ്രീലങ്കൻ മന്ത്രിസഭാഗംങ്ങളും രാജിവെച്ചിരുന്നു.

പുതിയ കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്തി ഏപ്രിൽ 19ന് ശ്രീലങ്കൻ പാർലമെന്റ് പ്രേത്യേക യോഗം ചേരും. നേരത്തെ ജനങ്ങളോട് ക്ഷമയോടെയിരിക്കാനും സ്ഥിതിഗതികൾ പരിഹരിക്കാൻ സർക്കാരിനെ പ്രാപ്തമാക്കുന്നതിന് തെരുവിലിറങ്ങുന്നത് അവസാനിപ്പിക്കാനും പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ അഭ്യർഥിച്ചിരുന്നു.

Tags:    
News Summary - Sri Lankan President to appoint new Cabinet amid anti-government protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.