തേങ്ങയില്ല: തെങ്ങിൻ മണ്ടയിൽ വാർത്തസമ്മേളനം നടത്തി മന്ത്രി

കൊളംബോ:തെങ്ങിൻെറയും തേങ്ങയുടെയും ക്ഷാമം ജനങ്ങളെ ബോധ്യപ്പെടുത്താൻ തെങ്ങിൽ കയറി ശ്രീലങ്കൻ മന്ത്രി. നാളികേര വകുപ്പ്​ മന്ത്രി അരുന്ദിക ഫെർണാഡോയാണ്​ തെങ്ങിൽ കയറിയത്​. തെങ്ങിൻെറ മുകളിലിരുന്നായിരുന്നു ​അദ്ദേഹത്തിൻെറ വാർത്താ​സമ്മേളനം.

പ്രാദേശിക വ്യവസായങ്ങളും ആഭ്യന്തര ഉപഭോഗവും കണക്കിലെടുക്കു​േമ്പാൾ രാജ്യത്ത്​ 70 കോടി നാളികേരത്തിൻെറ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ​അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഓരോ ചെറിയ സ്​ഥലങ്ങളിലും തെങ്ങ്​ വെച്ചുപിടിക്കുമെന്നും വിദേശനാണ്യം നേടിത്തരുന്ന രീതിയിൽ നാളികേര വ്യവസായം ഉയർത്തികൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നാളികേരത്തിൻെറ വില കുറക്കുന്നത്​ സംബന്ധിച്ച്​ സർക്കാർ ചർച്ച നടത്തുന്ന​ുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.