കൊളംബോ: മ്യാന്മറിൽനിന്ന് മത്സ്യബന്ധന ട്രോളറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടാവസ്ഥയിൽ കുടുങ്ങിയ നൂറിലധികം റോഹിങ്ക്യകളെ ശ്രീലങ്കൻ നാവികസേന രക്ഷിച്ചു. 25 കുട്ടികളടക്കം 102 അഭയാർഥികളെയാണ് നേവി രക്ഷിച്ച് കരക്കെത്തിച്ചത്.
മലേഷ്യയോ ഇന്തോനേഷ്യയോ ലക്ഷ്യമാക്കി പോകുന്നതിനിടെ ചുഴലിക്കാറ്റിൽ ട്രോളർ ലക്ഷ്യം തെറ്റിയതാണെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പുലർച്ച ശ്രീലങ്കയുടെ വടക്കൻ തീരത്ത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അവർ നേവിക്ക് വിവരം നൽകുകയായിരുന്നു. സൈന്യത്തിന്റെ അടിച്ചമർത്തൽ കാരണം ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് മ്യാന്മറിൽനിന്ന് പലായനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.