ശ്രീലങ്കയിൽ പെട്രോൾ ലിറ്ററിന് 420 രൂപ, ഡീസലിന് 400 രൂപ

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ധല വില പെട്രോളിന് 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവുമായി ഉയർത്തി ശ്രീലങ്ക. വിദേശ നാണ്യ ശേഖരത്തിന്‍റെ അഭാവം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് വില വർധനവ്.

ഏപ്രിൽ 19 നു ശേഷമുള്ള റെക്കോഡ് വർധനവാണിത്.ഇന്ധനക്ഷാമം മൂലം പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നത് തുടരുന്ന സാഹചര്യത്തിലാണ് വില വർധിപ്പിച്ചത്.

ഇന്ത്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ശ്രീലങ്കൻ ഉപസ്ഥാപനമായ ലങ്ക ഐഒസിയും വില വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം, ആദ്യത്തെ ഒരു കിലോമീറ്ററിന് 90 രൂപയും പിന്നിട് 80 രൂപയായും നിരക്ക് ഉയർത്തുമെന്ന് ഓട്ടോറിക്ഷ ഓപ്പറേറ്റർമാർ അറിയിച്ചു.

Tags:    
News Summary - Sri Lanka hikes fuel prices petrol at all-time high of Rs 420

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.