സ്പെ​യി​നി​ലെ ട്രെ​യി​ൻ അ​പ​ക​ടത്തിൽ മ​ര​ണം 40 ആ​യി

മാഡ്രിഡ്: സ്​പെയ്ൻ തലസ്ഥാനമായ മാഡ്രിഡിൽ അതിവേഗ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തിൽ രാജ്യത്തുടനീളം മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 2013ൽ വടക്കുപടിഞ്ഞാറൻ നഗരമായ സാന്റിയാഗോ ഡി കമ്പോസ്റ്റേലക്കു പുറത്ത് ഒരു ട്രെയിൻ വളഞ്ഞ ട്രാക്കിൽ നിന്ന് തെന്നിമാറി 80 പേർ മരിച്ചതിന് ശേഷമുള്ള സ്‌പെയിനിലെ ഏറ്റവും മാരകമായ ട്രെയിൻ അപകടമാണിത്.

മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോകുകയായിരുന്ന, റെയിൽ കമ്പനിയായ ‘ഇറിയോ’ സർവിസ് നടത്തിയ ട്രെയിൻ തെക്കൻ അൻഡലൂഷ്യ മേഖലയിലെ അഡമുസിന് സമീപം പാളം തെറ്റിയാണ് ഏറ്റവും പുതിയ ദുരന്തം. അത് മറ്റേ ട്രാക്കിലേക്ക് കടന്ന് എതിരെ വന്ന ട്രെയിനിൽ ഇടിച്ചു. അതും പാളം തെറ്റി.

ഇത് മുഴുവൻ സ്പെയിനിനും, നമ്മുടെ മുഴുവൻ രാജ്യത്തിനും ദുഃഖത്തിന്റെ ദിവസമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അദാമുസിൽ നടത്തിയ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

അ​പ​ക​ട​ത്തി​ൽ 72 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൈ​ന്യ​വും റെ​ഡ് ക്രോ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ഡ്രി​ഡി​നും ദ​ക്ഷി​ണ സ്പെ​യി​നി​നും ഇ​ട​യി​ലു​ള്ള എ​ല്ലാ അ​തി​വേ​ഗ റെ​യി​ൽ സ​ർ​വി​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് കടുത്ത ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags:    
News Summary - Spain mourns as train crash toll rises to 40

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.